വെറുപ്പ് – അക്കു അക്ബർ പുതുക്കോട് എഴുതിയ കവിത

Mail This Article
×
മലിനമാകുന്നുമൊരു പുഴപോലെ
ഓരോ മനുഷ്യനും മലിനമാകും
അഴുകിയ ആയിരം ചിന്തകൾ അവനെ
നാറുന്ന അരുവിയാക്കും
തീക്കനൽ പോലെയടുക്കുവാൻ പറ്റാത്ത
ഒടുങ്ങാത്ത കനലതാക്കും
പുഞ്ചിരിക്കുന്നൊരു നോട്ടവും ഇല്ല
മതം തിരഞ്ഞവൻ നടന്നകലും
കീറിപറിക്കുന്ന തെരുവു നായയെക്കാളും
കഠിനമാകും
മനുഷ്യ ഹൃദയങ്ങൾ കീറിമുറിക്കുവാൻ
നാവിനു ശക്തിയേറും
മനുഷ്യനെന്നില്ല മൃഗമെന്നതില്ല
കൊട്ടാരമില്ല സൗധങ്ങളില്ല
എന്തിലും ഏതിലും തിരയുന്നു കണ്ണുകൾ
മതമേത് മതമേത് നിൻ ചോരയേത്...
English Summary:
Malayalam Poem ' Veruppu ' Written by Akku Akbar Puthucode
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.