വാർത്താ കവിത: മനുഷ്യത്തീനി

Mail This Article
അറിയുന്നുണ്ടോ മനുഷ്യാ നീ
ആർത്തിപൂണ്ട് ആഹരിച്ച്
നീ ചതവളർത്തിയ ദേഹം
പച്ചയ്ക്ക് തിന്നു തീർക്കാനൊരു
ദേഹി പിറന്നിരിക്കുന്നു !
നവാഗത ക്രൂരൻ !!!
ജീവൻ ബാക്കി വയ്ക്കാത്ത ബാക്ടീരിയ!!!
ജീവൻ തുടിക്കും മനുഷ്യ മാംസമാണിഷ്ടം
ജീവൻ എടുക്കലാണതിൻ വിനോദം
ഇരു ദിനമാണതിൻ കളിനേരം
കഥ കഴിക്കാനുള്ള നേരം
മുറിപറ്റിയ ദേഹത്ത് മികവോടെത്തുമാ ദ്രോഹി
പിടിമുറുക്കും തൊണ്ടയ്ക്ക്;
പനി ഉയർത്തും ദേഹത്ത്;
സന്ധികൾക്ക് വേദനപ്പെരുക്കം
വുഹാൻ പടർത്തിയ ഭീതിതൻ തുടർച്ച
പടർത്താൻ പകർത്താൻ ജന്മമെടുത്ത ദ്രോഹി
എസ്.ടി.എസ്.എസ് എന്ന് ചുരുക്കപ്പേര്
ജീവിതം ചുരുക്കുന്ന ചുടല ജീവി
പകപ്പ് വേണ്ട പിടിപ്പു മതി
പിടിച്ചുനിർത്താമീ മനുഷ്യമാംസഭോജിയെ
ഭീതിയല്ലയീ ഭീകരരോഗത്തെ
തടുക്കാൻ തുരത്താൻ വേണ്ടൂ
പിടിമുറുക്കാം നമുക്ക് കരുതലിൻമേൽ
തകർക്കാം തളർത്താമീ മർത്യമാംസത്തീനിയെ
കാലം തീർത്ത കരുത്തുണ്ട് മർത്യന്
മറക്കാതിരിക്കാം കരുതലിൻ ആ കരുത്ത്
മഹാമാരിക്ക് കുരുക്കിട്ട രക്ഷാക്കരുത്ത് .