ADVERTISEMENT

ഇരുളിൽ ഞാൻ എന്നെ തേടുന്നു,

ഇരുളാകയോ എന്നിൽ നിന്നു മായുന്നു.

കനവിൽ ഞാൻ ലോകങ്ങൾ തീർക്കുന്നു,

കനവാകയോ മായാജാലങ്ങൾ നിറയ്ക്കുന്നു.
 

കാണാമറയത്ത് ആരോ താരാട്ട് പാടുന്നു,

കാണാ ദൂരങ്ങൾ എൻ ഗാനങ്ങൾ നീളുന്നു.

തോരാ മഴയെന്നിൽ രൂപങ്ങൾ തീർക്കുന്നു,

തോരാ മിഴിനീരിൽ എൻ കോലങ്ങൾ നീങ്ങുന്നു
 

രാവാകയോ പല ദൂരങ്ങൾ തേടുന്നു,

രാകിനാവിൽ നിറയെ രൂപങ്ങൾ നീളുന്നു.

ഉള്ളാകെ പുതു പുലരികൾ വിടരുന്നു

എൻ രാവുകൾ പല പകലുകൾ നീളുന്നു.

English Summary:

Malayalam Poem ' Nizhal ' Written by Abin Lawrence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com