വഴി – ഡോ. സതി ഗോപാലകൃഷ്ണൻ എഴുതിയ കവിത

Mail This Article
×
വഴി
ആദ്യം വീട്ടിൽ നിന്നും വരുന്ന സുഗന്ധം
അതാണ് വഴി
പിന്നെ ഞാനും കൂട്ടുകാരുമായി ചേർന്ന് നടക്കുന്ന വഴി
കൂട്ടുകാരിയുടെ വീട്ടിൽ എത്തി നിൽക്കുന്നു വഴി
പിന്നെ പിരിയുന്നു വഴി
വിദ്യാലയത്തിലേക്കുള്ള വഴി
പിന്നെ കാലം ചുറ്റും ഒരു വലിയ വഴി തന്നെ നൽകി
ഒരു വലിയ വഴി ദൂരം നടന്നു നീങ്ങി
ഏതാണ്ട് ഒരു വലിയ കാലം കഴിഞ്ഞു
ഇനി പുതിയ വഴി തേടി
വരും കാലങ്ങളിൽ കൂടിയ കൂടുതൽ വലിയ
വഴികൾ കണ്ടുംതുടർന്നു
വാട്ടമേയില്ലാതെ ജീവിതമെന്ന മഹാവഴിയിൽ
വഴിത്തിരുവിൽ എത്തി നിൽക്കുന്നു
English Summary:
Malayalam Poem ' Vazhi ' Written by Dr. Sathi Gopalakrishnan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.