ADVERTISEMENT

മിന്നാമിനുങ്ങിലും മുക്കുറ്റിപ്പൂവിലും

മിന്നിത്തിളങ്ങുന്ന ചൈതന്യമേ

മുല്ലപ്പൂവിലും തൂവെൺമേഘത്തിലും

മധുതൂകിയ നൈർമല്യം നിറഞ്ഞും
 

നീർകണം ചാലിച്ച് പൊൻകതിർവെട്ടം

നീരണിപുൽചാർത്തിൽ പ്രഭയേകിയ

സൂര്യ കിരണങ്ങൾ തലോടിയുണർത്തും

സ്നിഗ്ധസ്പർശം ഓളങ്ങളിലല ചാർത്തി
 

സ്നേഹം ആഴ്ന്നിറങ്ങും കുളിരും കരുതലും

മെല്ലെ വീശുന്ന കാറ്റിൽ വിടരും മലരിൻമണം

മൂടിയ മഞ്ഞലയിലെ നിറചാതുരി ചൊരിയുന്ന

ചൈതന്യ രഹസ്യമേ കൈതൊഴാം പൊരുളേ
 

വാസന്ത ഋതു താളങ്ങൾ തൂകും ആമോദവും

വൈജാത്യമനേകം ശിശിരം ഹേമന്തം വർഷം

വേനലിൽ നിറയും ഗ്രീഷ്മം ആകുലതകളേറെ

വിളയാടുമീചൈതന്യം പരമാണുവിലും ഏകമാണ്
 

വേറെ ഒന്നുമില്ല എന്ന സകലതും ഒന്നെന്ന ഭാവം

വിശ്വം കാക്കുന്ന ജ്യോതിർ സ്ഫുരണമേ എങ്ങും

വിളങ്ങുന്ന തത്വസ്വരൂപമേ അജ്ഞാനം നീക്കി 

വിളക്കായി ഞങ്ങൾക്ക് നേർവഴി കാണിച്ച് നയിക്കൂ

English Summary:

Malayalam Poem ' Prakruthi Mahasakthi ' written by Sathi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com