ഓൺലൈൻ ഷോപ്പിംഗ് – ദിവ്യ എൻ. എഴുതിയ കവിത

Mail This Article
×
മൗനത്തിന്റെ മുഷിഞ്ഞ കീശയിൽ
സ്നേഹം സൂക്ഷിച്ചു മടുത്തൊരുവള്‍
വെബ് ലോകത്ത് കണ്ട മഞ്ഞ പാവാട ഞൊറികൾ
പഴയ സ്വപ്‌നങ്ങളെ ഓർമിപ്പിച്ചു.
അവൾ കണ്ട ഇന്റർനെറ്റിലെ കോട്ടണ്‍ സാരിയുടെ
മര്‍മ്മരത്തിലൊരു കണ്ണീർ കാലം ഒളിച്ചിരുന്നു.
ഓൺലൈനിൽ കണ്ട ചുരിദാറിന്റെ ചുളിവുകളിൽ
പഴയ കോളജ് കാലം തുടിച്ചു നിന്നു.
ഗൂഗിളിൽ തിളങ്ങിയ ഫ്രോക്കിന്റെ ഞൊറികളിൽ
പണ്ടത്തെ ഇഷ്ടങ്ങൾ മിന്നി മറഞ്ഞു.
മുന്നിലെ ഷിഫോണ്‍ സാരി പോലെ
ബന്ധങ്ങള്‍ അവൾക്ക്
വഴുത്തതെന്നു തോന്നും നേരം
നൈമിഷിക ഇഷ്ടങ്ങള്‍ക്കിടയിൽ നിന്ന്
അകലെയൊരു നഷ്ടസ്നേഹം
അവളെ കാത്തിരുന്നു.
English Summary:
Malayalam Poem ' Online Shopping ' Written by Divya N.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.