മനഘോഷം – അഡ്വ. വിഷ്ണുരാജ് എഴുതിയ കവിത
![mizar-21984-istock-pen Representative image. Photo Credit: mizar-21984/istockphoto.com](https://img-mm.manoramaonline.com/content/dam/mm/mo/literature/your-creatives/images/2023/10/18/mizar-21984-istock-pen.jpg?w=1120&h=583)
Mail This Article
×
ആത്മാനന്ദത്തെ തേടിയതു
നേടിയൊരു അവതംസിതമായ്
ചേർത്തങ്ങനെ പോകുമൊരു
അണുവാകിടുന്നീ ഉരുവമീ
പെരിയതാം ഉലകത്തിലുണ്മയായ്..!
ആശ്രയം തന്നെയായൊന്നും
തന്നെയില്ലീ ലോകമിൽ
നൽകുവതു നന്ദവും
ഉറ്റതാം നാകവും അതു
നൽകീടുവതുമുത്ഭവം കൂടുവതും
തന്നകതാരിനറകളിൽ തന്നെയും..!
ആലയമായുള്ളതാം പരന്നയീ
മണ്ണേ.. ഭൂവേ.. നിന്നിലനിശം
ചേർന്നീ നേരവും അലയുന്നു
തന്നിലുണ്മകളൂറ്റുവാൻ അറിയുവാൻ
കൂട്ടുവാൻ പേർത്ത് പേർത്തലയുന്നു
മകരാലയത്തിന്റേതാമലകളെ
പോലുപരതിയോളം മയ്യമോളം..!
English Summary:
Malayalam Poem ' Managhosham ' Written by Adv. Vishnuraj
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.