ലോകം എപ്പോഴും മനസ്സമാധാനം ആഗ്രഹിക്കുന്നു – സതി എഴുതിയ കവിത
Mail This Article
നടുമുറ്റത്തിന്റെ ഭംഗിയിൽ മതിമറന്നു
കാടുകൾ എന്റെ കണ്ണുകൾ തുറന്നു
വർണ്ണാഭമായ അന്തരീക്ഷത്തിൽ
തേൻ നിറഞ്ഞ പൂക്കൾ വിരിഞ്ഞു
കാട്ടിലും മലയിലും നാൽക്കവലയിൽ
പോലും സുഗന്ധം നിറഞ്ഞു,
ആ പെൺകുട്ടി സംഗീതത്തിൽ
എപ്പോഴും അഭിരമിച്ചു.
തിരമാലകളോടൊത്ത് ഒഴുകുന്ന പുഴയും
അതിരിടുന്ന കടത്തു വഞ്ചി കടക്കും മുമ്പേ
അലഞ്ഞു നടന്ന് നീങ്ങി കർമ്മയോഗി
പറഞ്ഞു മനസ്സിലാക്കുന്നതിങ്ങനെയാണ്
ലോകം എപ്പോഴും മനസ്സമാധാനം ആഗ്രഹിക്കുന്നു
ഹൃദയമിടിപ്പുള്ള കാലം, ഹേമന്ത-
പൗർണ്ണമിയുടെ സൗന്ദര്യം അറിയും
ഭൂതമോ ഭാവിയോ മനുഷ്യനിലെ
ചിന്തകളെ വർത്തമാന കാല സത്യം
ഉണർത്തി കൊണ്ട് ഭാവന വിടർന്നു
പൊങ്ങി വരുമ്പോൾ നിശയുടെ
കത്തുന്ന കണ്ണുകൾ അടഞ്ഞു
പ്രാർഥനയിൽ മുഴുകി,
കടലിന്റെ ആഴങ്ങളിലേക്ക് പോകാൻ
തയാറായ കാറ്റ് മുന്നോട്ട് തന്നെ അല്ലേ?
പോകൂ!
ഇന്ത്യക്കാരുടെ സഹജമായ കഴിവുകൾ
സർഗാത്മക സാക്ഷ്യങ്ങൾ
ഇടം വലം വച്ചു വർധിപ്പിക്കാൻ
എപ്പോഴും ഒരു നദിയുണ്ടെന്നത്
ആശ്ചര്യപ്പെടുത്തിയ സത്യം