രണ്ടാത്മാവു ചേർന്നാരു ശിൽപമല്ലേ നമ്മൾ! – ഹരി വട്ടപ്പറമ്പിൽ എഴുതിയ കവിത

Mail This Article
×
അന്നേരമന്നു ഞാൻ
മിഴികളാൽ ചോദിച്ച
മറുചോദ്യമായിന്നു
വന്നുവോ നീ...
ഇനിയെത്രയുത്തര -
ക്കുടുക്ക നീ തുറന്നാലും
അതിലെങ്ങിനാ -
ക്കിനാവിന്നു കാണും?
അതു മാത്രമല്ല നിൻ
ചൊടിയിലന്നെഴുതിയ
മധുരത്തേൻ കിനിയുന്ന
ലിപികളാകെ,
വർണ്ണങ്ങളായ് നിന്നഴ -
കിനെയെന്നിലെ -
മന:ച്ചുമർച്ചിത്രമായ്
എഴുതിയില്ലേ...
അതിലിനി നമ്മളെ
ആരുമേ കണ്ടാലും
അടരാതെ ചേർന്നൊരു
ചിത്രമല്ലേ!
രണ്ടാത്മാവു ചേർന്നൊരു
ശിൽപമല്ലേ!
English Summary:
Malayalam Poem ' Randathmavu Chernnoru Shilpamalle Nammal ' Written by Hari Vattapparambil
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.