ബലിക്കാക്കകൾ പറയുന്നത് – ബിനു ഉപേന്ദ്രൻ എഴുതിയ കവിത

Mail This Article
×
പാപനാശം തീരത്ത്,
വെള്ളിമണൽപ്പായയിൽ,
കറുത്ത ചിറകുകൾ വിടർത്തി,
ബലിക്കാക്കകൾ
ചുവടു വയ്ക്കുന്നു...
കാടും മേടും
നാടും നഗരവും താണ്ടി,
ആഴക്കടൽ തേടി,
നിയോഗം പോലെ..
കടൽമൊഴിക്കാറ്റിൽ
ചിറക് വീശി,
താളത്തില്‍ പറന്ന്,
അവ പറയുന്നതെന്താവും..
സൂര്യന്റെ പൊൻകിരണം
കടലില്‍ ചാഞ്ഞിറങ്ങുമ്പോൾ,
പ്രഭാതത്തെ വരവേൽക്കാൻ,
പുണ്യം തേടിയെത്തുന്ന
കാറ്റിന്റെ തഴുകലിനായി,
തലോടലിനായി കാത്തിരുന്ന്,
അവ പറയുന്നതെന്താവും..
പുലരിയിൽ
പാറമടകൾക്കരികെ,
മോക്ഷം തേടിയെത്തിയ
വിശ്വാസികൾ,
നാളെ ബലിക്കാക്കകൾ..
സാക്ഷിയായി
ജനാർദ്ദനസ്വാമി ക്ഷേത്രം..
ഓർമ്മകളുടെ പെരുമഴ..
ഹൃദയം, ബലിക്കാക്കയായി പറക്കുന്നു..
ഒരുനാൾ ഇവിടെ
എനിക്കായി കരുതിയ
ബലിച്ചോറ്...
ബലിക്കാക്കകൾ
പറയുന്നതറിയാൻ
ബലിക്കാക്കകളായി മാറുക..
അല്ലാതെ തരമില്ല..
English Summary:
Malayalam Poem ' Balikakkakal Parayunnathu ' Written by Binu Upendran
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.