ADVERTISEMENT

ചൊല്ലി വിളിക്കുവാനെന്നതിനപ്പുറം

എന്താണ് പേരിന്നോരർഥം.

അച്ഛന്റെ പേരിന്റെ ആദ്യാക്ഷരം ചേർത്തു

അർഥങ്ങളുണ്ടാക്കി നമ്മൾ.

ജാതിയും മതവും വേഷവും ഭാഷയും

മുന്നിലും പിന്നിലും ചേർത്തുവെച്ചു.
 

വീട്ടുപേരും പിന്നെ നാട്ടുപേരും നമ്മൾ

നാരായവേരായ് അലങ്കരിച്ചു.

തറവാട്ടു മഹിമകൾ എത്ര പറഞ്ഞാലും

തറയിലാണ് നാം നിൽക്കുന്നതോർക്കുക.

പെറ്റു വീണപ്പോൾ എന്നുടെ പേർ വെറും

കുട്ടിയെന്നായിരുന്നത്രേ....
 

ഒട്ടുനാൾ പോയപ്പോൾ മറ്റൊരു

പേരിന്റെ അവകാശിയായി ഞാൻ മാറി.

കിട്ടിയ പേരിന്റെ അവകാശം പേറുന്ന

ഒത്തിരി പേരേ ഞാൻ കണ്ടു.

അപ്പോളറിഞ്ഞു ഞാൻ എന്റെ പേർ

സത്യത്തിൽ എന്റേത് മാത്രമല്ലെന്നും.
 

ഒടുവിൽ ഞാൻ ശ്വാസം നിലച്ചു ധരണി തൻ

മാറിൽ മരിച്ചു വീണപ്പോൾ.

എല്ലാർക്കുമെന്നപ്പോൽ എന്റെ പേരും 

വെറും ശവമെന്നറിയപ്പെടുന്നു....

English Summary:

Malayalam Poem ' Peradayalangal ' Written by Suresh Edayapurathu

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com