നീയും ഞാനും – മിൻസി മൈക്കിൾ എഴുതിയ കവിത

Mail This Article
×
നീയാം സജല സ്‌മൃതിയിൽ
ഞാനാം ശില നനയേ
രാവിൻ കനവിലലിയെ
നിനവിലോരോ തിരയിലും നീ
നീയെന്നരികിൽ നിൽക്കവേ
ഞാനൊരു രാഗാജ്ഞലിയായി
നീയാം സ്‌മൃതിയുടെ പാരിൽ
എൻ ജലവർഷരാഗങ്ങൾ പെയ്തു
നിറനിലാവിൻ സ്‌മൃതിയിലൊഴുകി
ഒന്നുചേരുമീ രാഗനൂലിഴ
ഇന്നെൻ വിജനവഴിയേ
നീയെൻ നിഴലിലലിയെ
നീയാം മധുകണത്തെ നുകരും
ചെറുശലഭമായി ഞാൻ
English Summary:
Malayalam Poem ' Neeyum Njanum ' Written by Mincy Michael
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.