ADVERTISEMENT

ചിങ്ങപ്പുലരി

മുറ്റത്തുവന്നിന്നു

പൊട്ടിചിരിച്ചു

കുണുങ്ങിനിൽക്കെ.
 

വേലിതലപ്പിലൊരു

തിരയിളക്കം, ഞാൻ

വേവുന്നഹൃദയത്താൽ

ചെന്നുനോക്കി.
 

വല്ലാത്തഭീതിതൻ

കെട്ടഴിഞ്ഞു.

സുഖമെഴുമാനന്ദം

മനസ്സുതീണ്ടി.
 

പൂക്കാൻമറന്നൊരു

മുക്കുറ്റിതന്നിലായ്

പൂവുകൾനിറയെ

കൊരുത്തുവെച്ചു.
 

കൃഷ്ണകീരിടപ്പൂ

തൽക്ഷണംതന്നെ

തീരാത്തനിദ്രയിൽ

നിന്നുണർന്നു.
 

തുമ്പപ്പൂച്ചെടി

പൂത്തളികയിൽ

പായസമധുരം

വിളമ്പിവെച്ചു.
 

കടലുകടന്നതാം

കാശിതുമ്പകൾ

കോലംമാറി

തിരികെയെത്തി.
 

കൈയ്യിൽകരുതിയ

സ്മാർട്ട്ഫോണിനാലവർ

ദൃശ്യം സൗന്ദര്യം 

പകർത്തിനിന്നു.
 

കർക്കടകകോലായി

നീന്തിക്കടന്നിതാ

പൂത്തിരികത്തിച്ചു

നിന്നുതിരുതാളി.
 

മഴപ്പക്ഷിതൻ

ചുണ്ടിൽനിന്നിറ്റു 

വീഴുന്നു സ്വരമധുര

മാർന്നൊരുമേഘരാഗം.
 

ചിങ്ങപ്പുലരിതൻ

സുന്ദരകാഴ്ചകൾ

ചുറ്റിലും പ്രകൃതി

വിതറിടുമ്പോൾ.
 

എന്റെ ഹൃദയത്തിൻ

ക്യാമറക്കണ്ണിലാകെ

മിന്നിമറിയുന്നു, പൂക്കളിൽ 

മുങ്ങിയോരോണക്കാലം.

English Summary:

Malayalam Poem ' Chingappulari ' Written by Remya Madathilthodi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com