കാത്തിരിപ്പൂ ഞാൻ – ശരണ്യ സന്തോഷ് എഴുതിയ കവിത

Mail This Article
×
അഴകുള്ള കണ്ണുകളിൽ തെളിയുന്നുവോ
പ്രണയം തൻ പുൽനാമ്പുകൾ
എങ്ങോ മായുന്ന കിരണം പോൽ
ചൊരിയുന്നു നിൻ അഴകിൻ മേനിരൂപം
പുണരുന്നു തഴുകുന്നു എന്നിലെ വശ്യമാം രൂപത്തെ...
വശ്യപരവശയാം കാർകൂന്തലിഴകൾ
ഇളംകാറ്റുപോൽ തഴുകുന്നുവോ എൻ മനസ്സിനെ
മധുവെത്ര ചൊരിഞ്ഞാലും ഋതുവെത്ര മാറിയാലും
കേഴുന്നു ഞാൻ നിന്നിലെ പ്രണയത്തെ
വശ്യമാം കാമരൂപിണി പ്രഭാവലയത്തെ.....
നിനക്കുമീ ഓരോ ദിനങ്ങളിലും
പുഞ്ചിരി തൂകുമീ മുഖപ്രസാദത്തെ
നീയാകുമീ എന്നിലെ ദേവി രൂപ ചാരുത
സ്വരൂപകേളിദിനരാത്രവശ്യതയിലും
തേടുന്നു ഞാൻ നിൻ പേടമാൻ മിഴികളെ
എന്നിൽ നീ വന്നുചേരും വരെയും
കാത്തിരിപ്പൂ ഞാനീ വസന്തമാളികയിൽ.
English Summary:
Malayalam Poem ' Kathirippoo Njan ' Written by Saranya Santhosh
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.