ADVERTISEMENT

വീണുപോവുമ്പോൾ

നോക്കി നിൽക്കുന്നവരുണ്ട്

കരഞ്ഞു പോവും

വീണുപോവുമ്പോൾ

ചേർത്തു പിടിക്കുന്നവരുണ്ട്

അപ്പോഴും 

കരഞ്ഞു പോവും
 

വീണുപോവുമ്പോൾ

നോക്കി നിൽക്കുന്നവരുണ്ട്

കണ്ണടച്ച്

കാണാത്തമട്ടിൽ മാറിപ്പോവുന്നവരുണ്ട്

നടന്നകലുന്നവരുണ്ട്

തള്ളിപ്പറയുന്നവരുണ്ട്

ഒരുപാട്

ഒപ്പം നടന്നവർ

കൂടെ കൂട്ടിയവർ

കയ്യയച്ച് സഹായിച്ചവർ

കൂടെ നിൽക്കേണ്ടവർ
 

വീണുപോവുമ്പോൾ

താങ്ങി നിർത്തുന്നവരുണ്ട്

ചേർത്തു പിടിക്കുന്നവരുണ്ട്

ഒരു മുൻപരിചയവുമില്ലാത്തവർ

ഇതുവരെ കണ്ടിട്ടു

പോലുമില്ലാത്തവർ

ദൈവദൂതരെപ്പോലെ

കടന്നുവരുന്നവർ

മനുഷ്യർ

എവ്വിധമൊക്കെയാണ്?!

English Summary:

Malayalam Poem ' Karanju Povum ' Written by Juby T. Mathew

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com