ADVERTISEMENT

രാജീവനയനയെത്താരാട്ടുകേൾപ്പിച്ച 

നീയുറങ്ങീയെന്നു വിശ്വസിക്കേണമോ 

പൂർണേന്ദുമുഖിയോടു പൂജിച്ച ചന്ദനം 

ചോദിച്ചൊരാളിനിയില്ലെന്നു സത്യമോ 

ഏകാന്തപഥികന്റെ സ്വപ്ന വനങ്ങളും 

ശ്രീനഗരത്തിലെച്ചിത്രവനങ്ങളും
 

കരിമുകിൽകാട്ടിലെ രജനിതൻ മേടു, മാ-

നീലഗിരിയിലെ സുപ്രഭാതങ്ങളും 

ശരന്ദിന്ദുമലർദീപനാളവും സുരഭില 

നിർമല ശയ്യതൻ നീലനീരാളവും 

ജയദേവകവിയുടെ ഗീതിയുമൊന്നിനി 

ശ്രുതിതാഴ്ത്തിപ്പാടിയുറക്കമായെന്നുമോ
 

മലയാളഭാഷതൻ മാദകഭംഗിയിൽ 

അനുരാഗഗാനങ്ങൾ പാടിയ ഗായകാ 

ഇതളൂർന്നു വീണതാം പനിനീർദലങ്ങളെ

തിരികെയെടുക്കാൻ തുനിഞ്ഞിടാതത്രമേൽ 

കേവലം മർത്യർ തൻ ഭാഷകേൾക്കാത്തിട-

ത്തേയ്ക്കു നീ പോയെന്നു വിശ്വസിക്കേണമോ 
 

(അന്തരിച്ച പ്രിയഗായകൻ ശ്രീ. പി. ജയചന്ദ്രനെ സ്മരിച്ചു കൊണ്ട് കുറച്ചു വരികൾ..)

English Summary:

Malayalam Poem ' Moham Kondu Njan ' Written by Krishnan K. N.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com