വിരഹം – ശ്രീജിത്ത് കമലനായനൻ എഴുതിയ കവിത

Mail This Article
×
ചില്ലറയെല്ലാം കൂട്ടി വെയ്ക്കാം
അല്ലലറിയാതെ ചേർന്നിരിക്കാം
ഒരു കുഞ്ഞു കാറ്റിലും ഉലയുന്ന
തോണിയിൽ ഒന്നായ് അക്കരെ പോകാം
കല്ലൊന്നു കൊണ്ടാൽ ചിരിക്കും പുഴ
കണ്ടു കരഞ്ഞതാണീ വിരഹം
തെല്ലൊന്നു തൊട്ടപ്പോൾ കാറ്റുമറിഞ്ഞു
നോവുകൾ വേവുമെൻ ഹൃദയത്തിൻ തീച്ചൂട്
ഇനിയൊന്നു ചേരാൻ എന്തിനു വൈകണം
English Summary:
Malayalam Poem ' Viraham ' Written by Sreejith Kamalanayanan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.