വിരഹം – ശ്രീപദം എഴുതിയ കവിത

Mail This Article
×
എന്റെ അസ്ഥികൾക്കുള്ളിൽ
കൂടും കൂട്ടിയിരുന്ന നീയിന്നെ-
ന്നസ്ഥികൾ നുറുക്കിപ്പൊട്ടി-
ച്ചെങ്ങോ പറന്നകന്നു..
നിന്റെ ചൂടിലായടയിരുന്നെന്മനം
നീയടുത്തില്ലെന്നറികെ പിടഞ്ഞു വീണു.
നിനക്കായ് മെനഞ്ഞ
കിളിക്കൂട്ടിലെ സ്വപ്നങ്ങൾ
തൂവൽപ്പൊഴിഞ്ഞു തകർന്നടിഞ്ഞു..
നമ്മൾ കുറുകിയ പാട്ടിന്റെ ശീലുകൾ
പാടേ മറന്നു നീ പോയതെങ്ങ്..
ഇന്നേതോ രാപ്പക്ഷിതൻ കൂവലിൽ
നിന്റെ ചൂടുമെനിക്കന്യമായ്..
ഒന്നിച്ചു കണ്ട കിനാക്കളും മോഹങ്ങളും
കേവലം നൈമിഷികങ്ങൾ മാത്രം...
English Summary:
Malayalam Poem ' Viraham ' Written by Sreepadam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.