ADVERTISEMENT

എല്ലാവർക്കും ധാരാളം സ്വപ്നങ്ങൾ ഉണ്ടാകും. ബാലുവിനും ഉണ്ടായിരുന്നു ഒരു സ്വപ്നം. സ്വന്തമായി ഒരു വീട്. “ബാലു.. നീ എന്താ ആകാശം നോക്കി കിടക്കുന്നേ?” “ഓഹ്.. നീയോ.. ഒരു വീട് വെക്കണം” ബാലു മുകളിൽ നോക്കി പറഞ്ഞു. നീല മേഘങ്ങൾ അയാളുടെ ചിന്തകൾക്ക് വേഗം കൂട്ടുന്ന പോലെ വേഗത്തിൽ പാഞ്ഞു. രഘു അയാളുടെ അടുത്ത് താഴെ ഇരുന്നു. “എന്താ ഇപ്പോൾ ഇങ്ങനെ തോന്നാൻ” അയാൾ ഒന്നും മറുപടി പറഞ്ഞില്ല.

മൈതാനം നിറയെ കുട്ടികൾ. ചിലർ പന്ത് കളിക്കുന്നു. ചിലർ ഓടി കളിക്കുന്നു. “അപ്പോൾ നീ പണിത വീട്” രഘു പിന്നെയും മറുപടിക്കായ് കാത്തു. അയാൾ ആകാശം നോക്കി പച്ചപുല്ലിൽ കിടന്നു. അയാളുടെ കണ്ണുനീർ ബാഷ്പീകരിച്ച് മഴമേഘങ്ങൾ കൊണ്ട് പോയി. “വീട്. അത് എന്റെ സ്വപ്നം. എന്റെ അധ്വാനം. എന്റെ വിയർപ്പ്. പലരും അവകാശം പറഞ്ഞു വന്നു. എന്തിന് വഴിക്കിടണം ഞാൻ അത് ദാനം ചെയ്തു.” രഘു ഞെട്ടൽ പ്രകടിപ്പിക്കാതെ ഇരിക്കാൻ പ്രയാസപ്പെട്ടു. 

“എന്താ ബാലു പറയുന്നെ നിന്റെ വീടിന് നീ അവകാശി അല്ലെന്നോ?” “നിന്റെ ഇത്രേം വർഷത്തെ കഷ്ടപ്പാട് അല്ലേ. എത്രയോ വർഷത്തെ സ്വപ്നം. കിളി കൂട് കൂട്ടുന്നപോലെ ആയിരുന്നില്ലേ നീ ആ വീട് വീടാക്കിയത്.” “എല്ലാം ശരി തന്നെ.. പക്ഷേ ചിലർ അവർ മാത്രം എല്ലാത്തിന്റെയും ഉടമകൾ എന്ന് ചിന്തിക്കുന്നു. അവിടെ യുക്തി പരാജയപ്പെടുന്നു.” രഘു ആകാശം നോക്കി ഇരുന്നു. “എനിക്ക് ഒരു ആകാശവീട് വെക്കണം. എന്റേത് മാത്രമായി ആരും അവകാശം ചോദിക്കാത്ത വീട്. ആരും പടിയിറക്കാത്ത വീട് എന്റെ ആകാശ വീട്.”

English Summary:

Malayalam Short Story ' Akasaveedu ' Written by Jitha Sharun

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com