അടഞ്ഞ വാതിൽ – പ്രകാശ് ചിറക്കൽ എഴുതിയ കവിത

Mail This Article
×
അടഞ്ഞ വാതിൽ...
പ്രതീക്ഷകളുടെ മരണമാണത്.
നിരാശതയുടെ കള്ളിമുള്ളിൽ
കൊളുത്തിവലിയുന്ന
ഹൃദയത്തിന്റെ നൊമ്പരം!.
അടഞ്ഞവാതിലിനു മുന്നിലുണ്ട്
ഇറ്റിവീണ കണ്ണുനീരിന്റെ ഉപ്പ്...;
കാത്തിരിപ്പിന്റെ മടുപ്പ്...;
അടഞ്ഞ വാതിലിനു മുന്നിൽ
വെളിച്ചത്തിന്റെ സൂചി നൂലുകൾ
കെട്ടുപോകുന്നു...,
അതിനപ്പുറം ഇരുട്ടാണ്.
ഇരുട്ടിനു തിരുടന്റെ മുഖമാണ്.
അടഞ്ഞ വാതിൽച്ചുമരുകളിൽ
ഒരു വെടിയുണ്ട ചീറിക്കടന്നുപോയ
അടയാളം...;
കല്ലിച്ചുറഞ്ഞുപോയ
നിലവിളികൾ..., ജീവന്റെ അവസാന-
ഞരക്കങ്ങൾ...!
വേട്ടയാടപ്പെട്ടവന്റെ നിശ്ശബ്ദ വേദനകൾ...!
അടഞ്ഞ വാതിലുകൾ...
എന്നും ഭീതിയുടെ വിളനിലങ്ങൾ...
English Summary:
Malayalam Poem ' Adanja Vaathil ' Written by Prakash Chirakkal
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.