അമ്മ പടിയിറങ്ങുമ്പോൾ – ജിത ഷരുൺ എഴുതിയ കവിത

Mail This Article
×
അമ്മ പടിയിറങ്ങുമ്പോൾ
പടിവാതിൽ ചാരിയില്ല
അമ്മ പടിയിറങ്ങുമ്പോൾ
സ്നേഹചിരി മറക്കാൻ ശ്രമിച്ചില്ല
പിന്നെ സ്നേഹം നിറഞ്ഞ
അകത്തളങ്ങൾ കരഞ്ഞില്ല
അമ്മ പടിയിറങ്ങുമ്പോൾ
അടഞ്ഞ ജനാലകൾ അടക്കം പറഞ്ഞില്ല
അടുത്തറിഞ്ഞ്
മനസ്സ് നിറച്ച കഥകൾക്ക്
മാധുര്യം ചോർന്നില്ല
മാധുര്യം ഏറും പായസ
ചോറ് അന്നും കരുതാൻ
അമ്മ മറന്നില്ല
അമ്മ പടിയിറങ്ങുമ്പോൾ
ഞങ്ങൾ അമ്മയെ അറിഞ്ഞില്ല
എങ്കിലും
അമ്മ പാടിയ പാട്ടുകൾ
വീട് നിറഞ്ഞു നിന്നു
English Summary:
Malayalam Poem ' Amma Padiyirangumbol ' Written by Jitha Sharun
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.