ADVERTISEMENT

നിനക്കെന്റെ കൈ മുറിക്കാം 

പക്ഷേ എഴുത്തിനെ മുറിക്കാനാവില്ല 

നിനക്കെന്റെ മുഖത്തടിക്കാം

പക്ഷേ എന്നെ തിരിച്ചറിയാതിരിക്കില്ല

നിനക്കെന്റെ സംസാരത്തെ എതിർക്കാം 

പക്ഷേ എന്റെ ആശയത്തെ ബാധിക്കില്ല

നിനക്കെന്റെ കഴുത്തറുക്കാം 

പക്ഷേ എന്റെ ആത്മാവിനെ കൊല്ലാനാവില്ല
 

നിനക്കെന്റെ കണ്ണ് എടുക്കാം 

പക്ഷേ അകക്കാഴ്ച അവശേഷിക്കും 

നിനക്കെന്റെ ചെവിയടുക്കാം 

പക്ഷേ ഉൾവിളിയാളം കേൾക്കും 

നിനക്കെന്റെ ചിന്താശേഷി എടുക്കാം 

പക്ഷേ എന്റെ വിശ്വാസത്തെയാവില്ല

English Summary:

Malayalam Poem ' Mardhithan ' Written by Shabeel Ahmad Kuttoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com