ADVERTISEMENT

മറക്കാനാവാത്ത ചില ഓർമകളെ 

മീൻ പെട്ടികൾക്കുള്ളിലാക്കി..

വർഷങ്ങളോളം കാൽനടയായി

വീട്ടുവഴികളിലൂടെ നടന്ന്

ജീവിതായുസ്സ് മുഴുവൻ രസിച്ചു

തീർത്ത ചില ഓർമ്മകൾ..
 

അത്പോലെ..

കുട്ടനിറയെ ഝഷത്തെ നിറച്ച്

വർഷങ്ങളായി കൂടെ സംസാരിച്ചുകൊണ്ട്..

അങ്ങാടി വഴിയോരങ്ങളിലൂടെ നടന്ന്

നീങ്ങുന്ന തങ്കേച്ചിയുടെ പൂച്ച

കുഞ്ഞുങ്ങൾ പറയുന്ന ചില സ്മരണകൾ
 

വർഷങ്ങൾക്ക് ശേഷം

അവയെല്ലാം ഒന്നോർത്തെടുക്കാൻ

തെരുവുകളിലൂടെ നടന്ന എന്റെ 

കാതുകളിലേക്ക് പെട്ടെന്ന്

തുളച്ചു കയറിയ 'കൂയ്..'

ശബ്ദങ്ങൾക്ക്

ഇന്നെത്ര മാധുര്യം..

ഇന്നെത്ര മാധുര്യം..

English Summary:

Malayalam Poem ' Varshangalkku Sesham ' Written by Ibrahim Pazhayangady

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com