ഇതൊരു ശവഘോഷമാണ് – മിനി പി. എസ്. എഴുതിയ കവിത

Mail This Article
×
വഴുക്കും പാറയിൽ ഹൃദയ
വേരാഴ്ത്തി പ്പണിഞ്ഞ വീടിന്റെ
തല പറന്നു പോയ്.
മാന്ത്രികപ്പെട്ടി പെറ്റ മുയലു പോലെ
വ്യാകുലങ്ങൾ പെരുകി.
പൂച്ച നടത്തം തെറ്റിക്കുന്ന
സുന്ദരി.
ഉരുവിഴുങ്ങുമ്പോൾ വിരലു
കൊണ്ടു പോലും മറക്കാത്ത
രാജാവ്.
ഫോട്ടോ ഫ്ലാഷുകളിൽക്കാണാത്ത
പിച്ചച്ചട്ടികൾ.
യൂദാസിന്റെ പണക്കിഴി
കൊണ്ടൊരു കൈനീട്ടം.
പെരുമഴയെ തളച്ച് കണ്ണീർ
ത്തടാകങ്ങൾ തുറന്നു
വിട്ട ബോംബുകൾ.
പുരം കത്തി പുഞ്ചയിലെ
വിത്തുകരിഞ്ഞു.
മുന്നാഴി ചേറിക്കൊഴിച്ച്
മോഴക്കാക്കിയവന്റെ
വേദനയിടങ്ങഴി തന്നെ.
തോറ്റുതൊപ്പിയിടാനൊരു
പാളത്തൊപ്പി.
അന്ധരാജാവിനു മുമ്പിൽ
വിളക്കു കെടുത്തി ബന്ധുക്കൾ
ഓർത്തു.
ഈ ഘോഷയാത്രയിൽച്ചേരു
ഇതൊരു ശവഘോഷമാണ്'
English Summary:
Malayalam Poem ' Ithoru Shavaghoshamanu ' Written by Mini P. S.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.