ADVERTISEMENT

പറയാൻ ആഗ്രഹിച്ചത് പറയണോ? 

എല്ലാം എനിക്ക് പറയണമെന്നുമുണ്ട്.... 

നിന്നെ കാണുമ്പോൾ 

പറയാൻ വന്നത് എവിടെയോ പോയി.
 

എത്രയോ കാലമായി 

മനസിൽ നിറഞ്ഞു നിന്ന 

പറഞ്ഞറിയിക്കാനാവാത്ത 

വേദന നിറഞ്ഞ സുഖമാണ് നീ. 
 

അമ്പലത്തിലേക്കുള്ള ഇടവഴിയിൽ 

നിന്നെ കണ്ടില്ലയെങ്കിൽ 

എന്റെ ഹൃദയം പിടയ്ക്കുന്നത് 

നീയറിഞ്ഞിരുന്നുവോ? 
 

ആലിൻ ചുവട്ടിൽ നിന്നെ കണ്ടില്ലയെങ്കിൽ 

എന്റെ പാദം വിറക്കുന്നതു നീ കണ്ടില്ലയോ? 

നിന്നോടുള്ള എന്റെ പ്രണയം

ഒരു വാക്കിൽ തീരില്ല....

English Summary:

Malayalam Poem ' Parayan Agrahichathu Parayano ' Written by Jo Eerani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com