ADVERTISEMENT

നിന്റെ മിഴികളുടെ ആഴമറിയാൻ

വെറുതെ നോക്കി

അവയിൽ മുങ്ങിത്താണൊരുവള്‍!
 

നിലയില്ലാ കയങ്ങളിൽ ഒഴുകി പോയത്

ഹൃദയമോ പ്രജ്ഞയോ?

ഒറ്റനോക്കിൽ ശ്വാസം നിലച്ചവൾ

ഇമവെട്ടാൻ മറന്നുനിന്നു
 

അവളെ തളച്ചതു

നിലച്ച ശ്വാസമോ

കൊളുത്തിയ നോട്ടമോ?
 

മിഴികൾ പിൻവലിച്ചു

തിരിഞ്ഞു നടക്കവേ,

വഴിമറന്നവൾ വീണ്ടും മടങ്ങുന്നു.
 

ആഴം അളന്നു തീരാതവൾ

ആ നോക്കിനുള്ളിൽ കുടിയിരുന്നു!

പൂട്ടുക നീയാ ഇമകൾ..

അവൾക്കു പോകാൻ ഇടമേതുമില്ല!

English Summary:

Malayalam Poem ' Mizhikalude Thadavukari ' Written by Alaka S. Madhu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com