ADVERTISEMENT

സഞ്ചാരത്തിന്റെ ഓളങ്ങളിൽ

അറ്റുപോയ ശരീരങ്ങൾ

ആരെയും കാണുന്നില്ല
 

കാതുകൾക്ക് ശ്രവിക്കാൻ 

ഒരു ആശ്വാസ വാക്കുപോലും

അവശേഷിച്ചിരിപ്പില്ല
 

ആത്മാവ് നഷ്ടപ്പെട്ട

ശരീരത്തിൽ കെട്ടിവെച്ച

കല്ലിന്റെ ഭാരം

കുറഞ്ഞതുമില്ല
 

നനയാത്ത നയനങ്ങൾക്ക് 

മുമ്പിൽ

കടലെടുത്ത ശരീരങ്ങൾക്ക് 

അഭയം ലഭിച്ചതുമില്ല
 

സമുദ്രത്തിന്റെ ആഴത്തിൽ

തപസ്സിരിക്കുന്ന

ആത്മാക്കൾക്ക് തുണയായി

ശരീരാവശിഷ്ടങ്ങൾ മാത്രം ബാക്കി

English Summary:

Malayalam Poem ' Athmavinte Thuna ' Written by Muhammad Afroz Chekanoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com