ഹജ്ജ് – മുഹമ്മദ് സിനാൻ പി. എഴുതിയ കവിത

Mail This Article
മുഅ്മിനീങ്ങൾ നീങ്ങും മക്കത്തൻ മണ്ണിലേക്ക്
ലബ്ബൈക്ക എന്ന മന്ത്രം കൊണ്ട്.
വിശുദ്ധ കഅ്ബയെ വലയം ചെയ്യുമ്പോൾ,
ഹജറുൽ അസ്‌വദിൽ മുത്തങ്ങൾക്കായി തിക്കും തിരക്കും.
ജീവിത പാപഭാണ്ഡം റബ്ബിന് മുന്നിൽ സമർപ്പിച്ച്,
കണ്ണുനീർ ചാലിച്ച് പാപമോചനം തേടുന്നു.
പിശാചിന്റെ കുതന്ത്രം തകർക്കാൻ,
ജമ്രയിലേക്ക് കല്ലുകൾ എറിയുന്നു.
അറഫയിൽ ഒരുമിച്ച് പാപമോചനം തേടി,
ദൈവാനുഗ്രഹം കാത്ത് കൈകളുയർത്തുന്നു.
ത്യാഗത്തിന്റെ പ്രതീകമായി ബലിയർപ്പിച്ച്,
ദരിദ്രരുമായി പങ്കുവെക്കുന്നു.
മീനയിൽ ജംറകളിൽ കല്ലേറ് തുടർന്ന്,
പിശാചിനോടുള്ള വെറുപ്പ് പ്രകടിപ്പിക്കുന്നു.
ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കി,
മനസ്സും ശരീരവും ശുദ്ധമാക്കി.
മക്കയോട് വിട പറഞ്ഞ്,
പുതിയ ജീവിതത്തിനായി പ്രാർഥിച്ച്,
അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ തേടി മടങ്ങുന്നു.
ഹജ്ജ് അവരുടെ ജീവിതത്തിലെ വഴിത്തിരിവായി,
ദൈവഭയവും ദയയും വർധിപ്പിക്കുന്നു.