Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഷാരടിയുടെ ‘ഗാനഗന്ധർവനാകാൻ’ മമ്മൂട്ടി; സർപ്രൈസ് വിഡിയോ

Ganagandharvan Mammootty Ramesh Pisharody Movie

കേരളത്തിനകത്തും പുറത്തുമുള്ള വേദികളിൽ ചിരിയുടെ മാലപ്പടക്കം തീർത്ത രമേശ് പിഷാരടിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രത്തിലെ നായകനെ കണ്ട് അമ്പരന്ന് സിനിമാലോകം. മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കിയാണ് രമേശ് പിഷാരടി ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പേര് ഗാനഗന്ധർവൻ.

gana-gandharvan-mammootty-pisharody-1

രസകരമായൊരു വിഡിയോയിലൂടെയായിരുന്നു രമേശ് പിഷാരടി ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. മമ്മൂട്ടിയുടെ പ്രധാനകഥാപാത്രങ്ങളിലൂടെയെല്ലാം കടന്നുപോകുന്ന ടീസറിന്റെ അവസാനം പുതിയ സിനിമയുടെ ടൈറ്റിൽ പരിചയപ്പെടുത്തുന്നു.  

മലയാളികൾക്ക് പരിചതമായ ഗാനഗന്ധർവൻ യേശുദാസല്ല പിഷാരടിയുടെ ചിത്രത്തിലെ ഗാനഗന്ധർവൻ. ഗാനമേള വേദികളിൽ അടിപൊളി പാട്ടുകൾ പാടുന്ന കലാസദൻ ഉല്ലാസ് ആയാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്കും പുറത്തു വിട്ടു. കുറ്റിത്താടിയും തോളൊപ്പം നീട്ടി വളർത്തിയ മുടിയുമായാണ് ചിത്രത്തിൽ മമ്മൂട്ടി പ്രത്യക്ഷപ്പെടുക. അടുത്ത വർഷം ചിത്രം പ്രദർശനത്തിനെത്തും. 

പഞ്ചവർണതത്തയുടെ ഗംഭീര വിജയത്തിനു ശേഷം പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധർവന്റെ കഥയൊരുക്കിയിരിക്കുന്നത് ഹരി പി നായരും രമേശ് പിഷാരടിയും ചേർന്നാണ്. ഇച്ചായീസ് പ്രൊഡക്​ഷന്‍സും രമേശ് പിഷാരടിയും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.