Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടലിന് നടുവില്‍ പൃഥ്വിരാജിന്‍റെ മോക്ക്ഡ്രില്‍

prithviraj-anarkali

പൃഥ്വിരാജ്, ബിജു മേനോന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സച്ചി സംവിധാനം ചെയ്യുന്ന ചിത്രം അനാര്‍ക്കലിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ലക്ഷദ്വീപിലാണ് സിനിമ പൂര്‍ണമായും ചിത്രീകരിക്കുന്നത്. ചിത്രീകരണത്തിനായി പൃഥ്വിരാജ്, ബിജു മേനോൻ, സുരേഷ് കൃഷ്ണ, മിയ, അരുൺ, സുനിൽ ബാബു, അസിം ജമാൽ തുടങ്ങിയ താരങ്ങളും അണിയറ പ്രവർത്തകരും എം വി കോറൽ എന്ന കപ്പലിൽ ആണ് ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തിയിലേക്ക് യാത്ര തിരിച്ചത്.

യാത്രയുടെ രണ്ടാം ദിവസം ക്യാപ്റ്റൻ സോമരാജിന്റെ അഭിപ്രായ പ്രകാരം അനാർക്കലി ടീം മോക്ക് ഡ്രീൽന് തയാറായി. കപ്പൽ അപകടത്തിൽ പെടുമ്പോൾ നടത്തുന്ന രക്ഷാപ്രവർത്തനം ആണ് മോക്ക്ഡ്രിലിലൂടെ അരങ്ങേറിയത്. ഏകദേശം രണ്ടുമണിക്കൂർ നീണ്ടു നിന്ന ഒരു പ്രോസസ് ആയിരുന്നു മോക്ക്ഡ്രിൽ.

Manorama Online | Anarkali Film | Mock Drill in Ship

തികച്ചും വ്യത്യസ്തമായ ഒരു അനുഭവം ആയിരുന്നു ഇതെന്ന് പൃഥ്വിരാജ്, ബിജുമേനോൻ തുടങ്ങിയ താരങ്ങൾ പ്രതികരിച്ചു. അനാർക്കലിയുടെ ക്യാമറാമാൻ ആയ സുജിത് വാസുദേവ് ഹെലി ക്യാമറ ഓപ്പറേറ്റർ റോഷൻ മുഹമ്മദ് എന്നിവർ ചേർന്നാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്

ലക്ഷദ്വീപിലെ കവരത്തി ദ്വീപാണ് ചിത്രത്തിന്‍റെ പ്രധാനലൊക്കേഷന്‍. വിദ്യാസാഗര്‍ ആണ് സംഗീതം. സുജിത്ത് വാസുദേവ് ആണ് ഛായാഗ്രാഹകന്‍. ബോളിവുഡ് നടന്‍ കബീര്‍ ബേദി ചിത്രത്തിലൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ മലയാളത്തിലെ പ്രമുഖരായ അഞ്ച് സംവിധായകരും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നു.മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് നായർ ആണ് നിര്‍മാണം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.