Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആയിരം പേരുമായി ആ ക്ലൈമാക്സ്; ഛായാഗ്രാഹകൻ ഗിരീഷ് പറയുന്നു

girish-angamaly-diaries

കാഴ്ചകളിലൂടെ കഥ പറയുന്നവരാണ് ഛായാഗ്രാഹകർ‍. അതുകൊണ്ടാകാണം സംഭാഷണത്തിനിടെ പലപ്പോഴും വാക്കുകള്‍ കിട്ടാതെ അദ്ദേഹം വിക്കിയത്. തന്റെ കാഴ്ചകളും കാഴ്ചപ്പാടുകളും പങ്കുവെച്ചു തുടങ്ങിയപ്പോള്‍ തെളിമയാര്‍ന്ന ഒരു ഫ്രെയിം പോലെ സുതാര്യമായി ആ സംഭാഷണം മാറി. നിറഞ്ഞ സദസ്സില്‍ അങ്കമാലി ഡയറിസ് പ്രദര്‍ശനം തുടരുന്നതിന്റെയും ഗപ്പിക്കു ലഭിച്ച പ്രത്യേക ജൂറി പരാമര്‍ശത്തിന്റെയും നിറവില്‍ യുവ ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന്‍ മനസ്സ് തുറക്കുന്നു...

.പുരസ്‌കാര നിറവില്‍ ഗപ്പി

എനിക്കൊപ്പം മൊത്തം അഞ്ച് അവാര്‍ഡുകള്‍ ഗപ്പി നേടി. ഒരുപാട് സന്തോഷം തോന്നുന്നു. എല്ലാവര്‍ക്കും അറിവുള്ളതു പോലെ തിയറ്ററുകളില്‍ തിരസ്‌ക്കരിക്കപ്പെടുകയും ടോറന്റിലൂടെയും ഡിവിഡി റിലീസിങിനു ശേഷവും ഒട്ടേറെ പേര്‍ കണ്ടു മികച്ച പ്രതികരണങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്ത സിനിമയാണ് ഗപ്പി. എനിക്കും സഹപ്രവര്‍ത്തകര്‍ക്കും ലഭിച്ച ഈ അവാര്‍ഡുകള്‍ ഗപ്പി യഥാര്‍ഥ്യമാക്കാന്‍ പ്രയത്‌നിച്ച ഓരോരുത്തര്‍ക്കും അവകാശപ്പെട്ടതാണ്.

girish-angamaly-diaries-6

.ഗപ്പിയുടെ ചലച്ചിത്ര യാത്ര

നാഗര്‍കോവിലും തിരുനെല്‍വേലിയുമായിരുന്നു ഗപ്പിയുടെ പ്രധാന ലൊക്കേഷനുകള്‍. അവിടുത്തെ ബീച്ച് വില്ലേജായിരുന്നു പ്രധാന ലൊക്കേഷന്‍. സിനിമക്കു വേണ്ടി പ്രത്യേക കളര്‍ സ്‌കീമൊക്കെ പ്ലാന്‍ ചെയ്താണ് ചിത്രീകരണം ആരംഭിച്ചത്. വളരെ കളര്‍ഫുളായിരുന്നു ഓരോ ഫ്രെയിമുകളും. കോസ്റ്റിയും ഡിസൈന്‍ ഉള്‍പ്പടെ എല്ലാ കാര്യങ്ങളും സിനിമയുടെ ടോട്ടല്‍ തീമിനും കളര്‍ സ്‌കീമിനും അനുയോജ്യമായി നിലനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സിനിമക്കു വേണ്ടി ലൊക്കേഷനില്‍ പ്രത്യേക പെയിന്റുങ്ങളൊക്കെ ചെയ്തിരുന്നു.

.അങ്കമാലി ഡയറീസ് കട്ട ചലഞ്ചിങ്

ഇതിനു മുമ്പ് ചെയ്തിരുന്ന സിനിമകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ശൈലിയാണ് അങ്കമാലി ഡയറീസില്‍ സ്വീകരിച്ചത്. ഗപ്പി ഉള്‍പ്പടെ ഇതിനു മുമ്പു ചെയ്തിട്ടുള്ള എല്ലാ സിനിമകളിലും ആര്‍ട്ടിസ്റ്റിക്കായ ദൃശ്യങ്ങളായിരുന്നു പ്രധാന്യം. അങ്കമാലിയില്‍ തികച്ചും റിയലിസ്റ്റിക്കായി എങ്ങനെ സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതായിരുന്നു ശൈലി.

Angamaly Diaries | Making Video | Lijo Jose Pellissery | Malayalam Movie | Official

അങ്കമാലി ഡയറിസിന്റെ സ്‌ക്രിപ്റ്റിന്റെ ചര്‍ച്ച നടക്കുമ്പോള്‍ തന്നെ ലിജോ പരാമവധി റിയലിസ്റ്റിക്ക് ലുക്ക് സിനിമക്കു നല്‍കണമെന്നു പറഞ്ഞിരുന്നു. സിനിമയുടെ ചിത്രീകരണവും റിയല്‍ ലോക്കേഷനുകളിലായിരുന്നു. പന്നി ഫാം, പന്നി മാര്‍ക്കറ്റ്, വീടുകള്‍ എല്ലാം റിയല്‍ ലൊക്കേഷനുകളായിരുന്നു. നാച്ചുറല്‍ ലൈറ്റ്‌സിന്റെ സാധ്യതകളാണ് കൂടുതലും പ്രയോജനപ്പെടുത്തിയിരിക്കുന്നത്.

lijo-jose-girish

.ക്ലൈമാക്‌സ് ഷൂട്ടിലെ ആന്റിക്ലൈമാക്‌സുകള്‍

ക്ലൈമാക്‌സ് ഷോട്ട് വളരെ ചലഞ്ചിങ്ങായിരുന്നു. ആയിരത്തോളം ആളുകളുണ്ടായിരുന്നു. ഇവര്‍ക്കിടയിലൂടെ ക്യാമറയുമായി മ്യൂവ് ചെയ്തായിരുന്നു ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. ഇതു കൂടാതെ ചുറ്റും പൂത്തിരി കത്തിക്കലും പടക്കം പൊ്ട്ടിക്കലും. മൂന്നിലേറെ ടേക്കുകളെടുത്താണ് ക്ലൈമാക്‌സ് രംഗം പൂര്‍ത്തിയാക്കിയത്. ആളുകളെ നിയന്ത്രിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി.
പലപ്പോഴും ആളുകള്‍ ഫ്രെയിമിലേക്ക് കയറി വരും. മറ്റുചിലപ്പോള്‍ ക്യാമറ അവരുടെ ദേഹത്ത് തട്ടും. ചില ആളുകള്‍ ഷൂട്ടിങ് നോക്കി കൊണ്ടിരിക്കും. അങ്ങനെയുള്ള പല തടസ്സങ്ങളെയും അതിജീവിച്ചാണ് ആ രംഗം പൂര്‍ത്തിയാക്കിയത്. ക്ലൈമാക്‌സ് സീന്‍ കൂടാതെ ചിത്രത്തില്‍ ഒട്ടേറെ ലെങ്തി ഷോട്ടുകളുണ്ട്. ഷൂട്ടിങ് തുടങ്ങുന്ന സമയത്ത് അങ്ങനെ പ്ലാന്‍ ചെയ്യാതെ ഇരുന്ന പല ഷോട്ടുകളും പിന്നീട് ദൈര്‍ഘ്യമേറിയ ഷോട്ടുകളായി ചിത്രീകരിക്കുകയായിരുന്നു.

ANGAMALY DIARIES climax 11 minute single shot making video

.സഹപാഠിയും സന്തോഷ് ശിവനും പിന്നെ ഞാനും

സന്തോഷ് ശിവന്റെ വര്‍ക്കുകളാണ് കണ്ടു വളര്‍ന്നതും ഏറ്റവും കൂടുതല്‍ പ്രചോദനം നല്‍കിയിട്ടുള്ളതും. മലയാളത്തില്‍ പുതിയതലമുറയില്‍ ഇഷ്ട ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണാണ്. ഞങ്ങള്‍ ഫിലിം സ്‌കൂളില്‍ സഹപാഠികളായിരുന്നു. വ്യത്യസ്തയുള്ള ഒരുപിടി സിനിമകള്‍ക്കു ക്യാമറ ചലിപ്പിക്കാന്‍ ഇതിനോടകം ജോമോനു കഴിഞ്ഞിട്ടുണ്ട്.

girish-angamaly-diaries-3

.പ്രേക്ഷകര്‍ക്കൊപ്പം സഞ്ചരിച്ച ചലച്ചിത്ര പ്രഖാപനം

ഇത്തവണത്തെ അവാര്‍ഡ് വളരെ ജനകീയമായി അനുഭവപ്പെട്ടു. വിനായനും മണികണ്ഠനുമൊക്കെ പുരസ്‌കാരങ്ങള്‍ ലഭിക്കുമ്പോള്‍ ഏറെ സന്തോഷം. ഒരേ ഗണത്തില്‍പ്പെട്ട സിനിമകള്‍ക്കേ അവാര്‍ഡ് ലഭിക്കു എന്ന ശൈലി മാറുന്നത് നല്ലതാണ്. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ മികച്ച നടനുള്ള പുരസ്‌കാരം വിനായകനു അവകാശപ്പെട്ടതാണ് എന്ന മട്ടിലുള്ള ക്യാംപയനിങുകള്‍ ഉണ്ടായിരുന്നു. ഇത്തവണത്തെ അവാര്‍ഡ് പ്രഖാപനം കേള്‍ക്കുമ്പോള്‍ അത് പ്രേക്ഷരുടെ പക്ഷത്ത് നിന്നുകൊണ്ടാണെന്ന ഒരു പ്രതീതി ഉണ്ടായിരുന്നു.

നീലാകാശവും പച്ചകടലും ചുവന്ന ഭൂമിയും ആണ് ഗിരീഷ് ഗംഗാധരന്റെ ആദ്യ ചിത്രം. സലാം ബുക്കാരിയുടെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് അദ്ദേഹത്തിന്റെ പുതിയ പ്രൊജക്റ്റ്. ഇതിനു മുമ്പ് ചെയ്തിട്ടുള്ള സിനിമകളില്‍ നിന്ന് വ്യത്യസ്തമായ പുത്തന്‍ കാഴ്ചകള്‍ തന്റെ ക്യാമറകണ്ണുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ഗിരീഷ് യാത്ര തുടരുന്നു.

Your Rating: