Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാഞ്ചനമാലയെ കണ്ടു, അമ്മ മനസറിഞ്ഞു: ദിലീപ്

Dileep

മൊയ്തീനെ അടർത്തി ഇരുവഴിഞ്ഞിപ്പുഴയിലൂടെ കാലം പിന്നീടും ഒരുപാട് ഒഴുകിപ്പോയെങ്കിലും കാഞ്ചനമാലയുടെ പ്രണയത്തിന്റെ തീവ്രത കുറയ്ക്കാനായില്ല. കാത്തിരിപ്പിന്റെ നൊമ്പരത്തിലും പ്രണയത്തിന്റെ മധുരമുണ്ടെന്ന് തെളിയിച്ച കാഞ്ചനമാലയെ എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രം കണ്ടവരാരും മറക്കില്ല. കാഞ്ചനമാലയുടേയും മൊയ്തീന്റേയും സമാനതകളില്ലാത്ത പ്രണയം കണ്ടിറങ്ങിയവരുടെ മനസ്സില്‍ അവരിപ്പോഴും ഒരു വേദനയുടെ മഴയായി പെയ്തുകൊണ്ടിരിക്കുകയാണ്. കാഞ്ചനമാലയുടെയും മൊയ്തീന്റെയും ജീവിതം ആസ്പദമാക്കിയെടുത്ത ചിത്രം തിയറ്ററുകളില്‍ വലിയ വിജയമാകുമ്പോഴും മൊയ്തീന്‍ സ്മാരക സേവാമന്ദിരത്തിന് സ്വന്തമായൊരു കെട്ടിടത്തിനായുള്ള കാത്തിരിപ്പിലായിരുന്നു യഥാര്‍ഥ കാഞ്ചനമാല.

കാഞ്ചനമാലയുടെ ആ ആഗ്രഹം പൂർത്തികരിക്കാനാണ് ദീലീപ് മുക്കത്തെത്തിയത്. തന്റെ പ്രിയതമന്റെ പേരിലുള്ള ട്രസ്റ്റിന് സ്വന്തമായൊരു കെട്ടിടം ലഭിക്കുന്നതറിഞ്ഞ ആ അമ്മയുടെ കണ്ണു നിറഞ്ഞു കൂടെ മുക്കത്തെ പ്രകൃതിയും. സ്വന്തം മകനപ്പെലെ ആശ്ലേഷിച്ചാണ് ദിലീപിനെ കാഞ്ചനമാല സ്വീകരിച്ചത്. ചിത്രത്തിലെപ്പോലെ തന്നെ മഴയുടെ അകമ്പടിയിൽ ആ അമ്മമനസ് തൊട്ടറിഞ്ഞ ദിലീപ്, തന്റെ എല്ലാ സഹായങ്ങളും ആ അമ്മയ്ക്ക് നൽകുമെന്ന് ഉറപ്പ് നൽകി. ഈ അമ്മ നമുക്കെല്ലാം മാതൃകയാണെന്നും നമുക്കെല്ലാം ചേർത്ത് കൂട്ടത്തോടെ ഈ അമ്മയുടെ ആഗ്രഹം സാക്ഷാത്കരിക്കാം എന്നാണ് തന്നെ കാത്തിരുന്ന മുക്കത്തെ വൻ ജനാവലിയോട് ദിലീപ് പറഞ്ഞത്.

Dileep | I Me Myself - Promo

വിവാദങ്ങൾക്ക് താൽപര്യമില്ലെന്നും ആ അമ്മയുടെ നന്മ തിരിച്ചറിഞ്ഞാണ് സഹായം വാഗ്ദാനം ചെയ്തതെന്നും കാഞ്ചനമാലയുടെ പ്രണയത്തിന്റേയും സ്നേഹത്തിന്റേയും തീവ്രത ആ അമ്മയെ കണ്ടപ്പോൾ മനസിലായി എന്നും ദിലീപ് മനോരമ ഓൺലൈനോട് പറഞ്ഞു. തന്റെ സഹപ്രവർത്തകർ ഒരുക്കിയ എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിലൂടെയാണ് ആ അമ്മയെക്കുറിച്ച് കേരളക്കര കൂടുതൽ അറിഞ്ഞതെന്നും പാവപ്പെട്ട കുട്ടികളെ സഹായിക്കുന്നതിനായുള്ള കാഞ്ചനമാലയുടെ ഈ ഉദ്യമത്തിൽ താനും പങ്കാളിയാകുക മാത്രമാണ് ചെയ്തതെന്നും ദിലീപ് കൂട്ടിച്ചേർത്തു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.