Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോബി–സഞ്ജയ് ചിത്രത്തിൽ ദുൽഖർ സൽമാൻ നായകൻ

dulquer-boby-sanjay ദുൽഖർ, സഞ്ജയ്–ബോബി

പെരുവഴിയമ്പലം, കൂടെവിടെ, ആകാശദൂത്, ജോണിവാക്കർ, എന്റെ വീട് അപ്പൂന്റേം, അയാളും ഞാനും തമ്മിൽ എന്നീ സിനികളെല്ലാം നിർമ്മിച്ച പ്രകാശ് മൂവീടോണിന്റെ ബാനറിൽ പ്രേംപ്രകാശ് നിർമിക്കുന്ന അടുത്ത സിനിമയിൽ ദുൽഖർ സൽമാൻ നായകൻ. സിനിമയുടെ തിരക്കഥ ബോബിയും സഞ്ജയ്‌യും എഴുതും.

പ്രകാശ് മൂവീടോണിന്റെ ബാനറിൽ ഉണ്ടായ എല്ലാ സിനിമകളിലൂടെയും പ്രേം പ്രകാശ് എന്ന നിർമാതാവ് പിൽക്കാലത്ത് മുൻനിരയിൽ എത്തപ്പെട്ട ഒരു പിടി മികച്ച കലാകാരന്മാരെ മലയാള സിനിമയ്ക്കു സമ്മാനിച്ചിട്ടുണ്ട്. പത്മരാജൻ, ജൂഡ് അട്ടിപ്പേറ്റി തുടങ്ങിയവരെ സംവിധാനരംഗത്തേക്കും, റഹ്മാൻ, അശോകൻ, ഇന്ദ്രൻസ്, ബിജു മേനോൻ എന്നിവരെ അഭിനയ രംഗത്തേക്കും കൈപിടിച്ചു കൊണ്ടുവന്നത് പ്രേംപ്രകാശാണ്.

സുഹാസിനി എന്ന തെന്നിന്ത്യൻ താരം ആദ്യമായി മലയാളത്തിൽ അഭിനയിക്കാനെത്തുന്നത് പ്രകാശ് മൂവീടോണിന്റെ ബാനറിൽ വന്ന ‘കൂടെവിടെയിലൂടെയും’. കാലം ഈ പട്ടികയിലേക്ക് ഒരു പുതിയ പേരു കൂടി എഴുതിച്ചേർക്കുകയാണ് പ്രേംപ്രകാശ് നിർമിക്കുന്ന പുതിയ ചിത്രത്തിലൂടെ. പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സ്വതന്ത്ര സംവിധായകനായി ഈ സിനിമയിലൂടെ ഹരിശ്രീ കുറിക്കുന്നു.

ഇതിനു മുൻപ് ചെയ്ത എല്ലാ സിനിമകൾക്കു വേണ്ടിയും പണം മുടക്കാൻ പ്രേം പ്രകാശിനെ പ്രേരിപ്പിച്ചത് ആ സിനിമകളുടെ തിരക്ക‌ഥകളായിരുന്നു. ഇക്കുറിയും മാറ്റമൊന്നുമില്ല. സിനിമയുടെ കഥയാണ് തന്നെ ഈ ചിത്രത്തിലേക്ക് ഏറ്റവും അധികം ആകർഷിച്ചതെന്നു അദ്ദേഹം പറയുന്നു. ദുൽഖറിനും കഥ കേട്ടപ്പോൾ തന്നെ ഇഷ്ടമാവുകയായിരുന്നു. ഈ ചിത്രത്തിന്റെ ചിത്രീകരണത്തെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.