Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുൽഖർ ഇനി ‘ഒരു ഭയങ്കര കാമുകൻ’

unni-dulquer-laljose

ലാൽ ജോസ്–ഉണ്ണി ആർ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ദുൽഖര്‍ ചിത്രത്തിന് പേരിട്ടു. ‘ഒരു ഭയങ്കര കാമുകൻ’ എന്നാണ് സിനിമയുടെ പേര്. ഉണ്ണി ആർ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും. ചാർലിയുടെ നിർമാതാവായ ഷെബിൻ ബെക്കർ ആണ് നിർമാണം.

വിക്രമാദിത്യൻ എന്ന ചിത്രത്തിന് ശേഷം ദുൽഖറും ലാൽജോസും ഒന്നിക്കുന്നു എന്ന പ്രത്യേകത ഉണ്ട്. നിരവധി സംസ്ഥാനപുരസ്കാരങ്ങൾ വാരിക്കൂട്ടിയ ചാർലിക്ക് ശേഷം ഉണ്ണി ആർ വീണ്ടും ദുൽഖറുമായി ഒന്നിക്കുമ്പോൾ പ്രത്യേകത ഏറെ. ചിത്രത്തിലെ അഭിനയത്തിന് ദുൽഖറിന് മികച്ച നടനുള്ള പുരസ്കാരവും ഉണ്ണി ആറിന് തിരക്കഥയ്ക്കുള്ള പുരസ്കാരവും ലഭിച്ചിരുന്നു.

അടുത്ത വർഷം ചിത്രീകരണം ആരംഭിക്കും. കേരളം, വടക്കേ ഇന്ത്യ, ഇന്ത്യയ്ക്ക് പുറത്തും ചിത്രീകരണം ഉണ്ടാകും.
 

Your Rating: