Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചുപ്രേമൻ നായകനാകുന്നു; വേറിട്ട ഗെറ്റപ്പിൽ താരം

kochupreman ചിത്രങ്ങൾ : റിങ്കുരാജ് മട്ടാഞ്ചേരിയിൽ

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ സിനിമ, മികച്ച അഭിനേതാവ് എന്നീ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ചിത്രമാണ് മൈ ലൈഫ് പാര്‍ട്ടണര്‍. നടനും സംവിധായകനുമായ എംബി പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്തത്. മൈ ലൈഫ് പാർട്ടണറിന് ശേഷം വ്യത്യസ്തമായ മറ്റൊരു ചിത്രം കൂടി ഒരുക്കാൻ ഒരുങ്ങുകയാണ് അദ്ദേഹം.

കോമഡി വേഷങ്ങളിലൂടെ ശ്രദ്ധേയനായ കൊച്ചുപ്രേമൻ ആണ് പത്മകുമാറിന്റെ പുതിയ ചിത്രത്തിൽ നായകൻ. രൂപാന്തരം എന്നുപേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം തിരുവന്തപുരത്ത് ആരംഭിച്ചു. സിനിമയുടെ തിരക്കഥയും സംവിധായകന്റേത് തന്നെയാണ്.

വ്യത്യസ്തമായ ചിന്തയിലൂടെയാണ് " രൂപാന്തര"ത്തിൻറെ യാത്ര. ശാസ്ത്രം മുന്നോട്ടു പോകുവാൻ ഒരുക്കികൊടുക്കുന്ന ഊന്നു വടിയിൽ ജീവിക്കുന്ന മനുഷ്യരൂപങ്ങൾ നേരിടുന്ന, വിവരിക്കാൻ പറ്റാത്ത ആത്മസംഘർങ്ങൾ , ഇരുട്ടും വെളിച്ചവും, ശബ്ദവും നിശബ്ദവുമായി സിനിമയുടെ ഭാഷയിൽ പറയുകയാണെന്ന് പത്മകുമാർ പറയുന്നു.

padmakumar-kochupreman തിരുവനന്തപുരത്ത് ചെങ്കൽചൂളയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചന്ദ് ക്രിയേഷൻസിന്റെ ‘രൂപാന്തരം’ എന്ന സിനിമയുടെ ചിത്രീകരണവേളയിൽ സംവിധായകൻ പത്മകുമാർ നടൻ കൊച്ചുപ്രേമന് നിർദേശം നൽകുന്നു. ചിത്രങ്ങൾ : റിങ്കുരാജ് മട്ടാഞ്ചേരിയിൽ

രാഘവൻ എന്ന കഥാപാത്രത്തെയാണ് കൊച്ചുപ്രേമൻ അവതരിപ്പിക്കുന്നത്. പുതുമുഖം ഭരത് ശ്രദ്ധേയമായ മറ്റൊരു വേഷത്തിലെത്തുന്നു. ശരത് ചന്ദ്രൻ ആണ് നിർമാണം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.