Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എനിക്കു സ്വർഗം കിട്ടിയതു പോലെ: നിവിൻ

nivin-jacobinte

ജേക്കബിന്റെ സ്വർഗരാജ്യം യഥാർഥത്തിൽ നിവിന്റെ സ്വർഗരാജ്യമാണ്. വിനീത് ശ്രീനിവാസിൽ നിന്നും നിവിൻ ചോദിച്ചു വാങ്ങിയതാണ് ജെറി എന്ന സാധാരണക്കാരന്റെ കഥാപാത്രം. ജെറി എന്ന ചെറുപ്പക്കാരന്റെ നന്മകൾ അത്രയ്ക്ക് മനസിൽ പതിഞ്ഞു പോയെന്ന് നിവിൻപോളി മനോരമ ഒാൺലൈനോട് പറയുന്നു.

പ്രേമത്തിൽ നിന്ന് ജെറിയിലേക്കുള്ള ദൂരം?

വടക്കൻ സെൽഫിയുടെ സമയത്താണ് ഒരു ദിവസം ഇൗ ചിത്രത്തെക്കുറിച്ച് വിനീത് എന്നോട് പറയുന്നത്. അപ്പോൾ ചിത്രം എഴുതിയിട്ടൊന്നുമില്ല. എങ്കിലും വിനീത് പറഞ്ഞ സീനുകൾ മനസിൽ നിന്ന് പോയില്ല. വിനീതാണ് ഇൗ ചിത്രത്തിൽ അഭിനയിക്കുന്നതെന്ന് അന്നേ പറഞ്ഞിരുന്നു. അങ്ങനെ ഒരു ദിവസം ഞാൻ വിനീതിനെ വിളിക്കുകയായിരുന്നു, നീ സംവിധാനം മാത്രമേ ചെയ്യുന്നുള്ളൂവെങ്കിൽ എനിക്ക് ജെറിയെ ചെയ്യാൻ അവസരം തരണമെന്ന് പറ‍ഞ്ഞു.

nivin

വിനീതിന് പക്ഷേ ടെൻഷനായിരുന്നു. പ്രേമത്തിലെ ഹീറോയിസം കണ്ട ജനങ്ങൾ ഇത് അംഗീകരിക്കുമോ എന്ന്? പിന്നീട് ഞങ്ങൾ സുഹൃത്തുക്കളെല്ലാം കൂടി സംസാരിച്ച് ഒരു തീരുമാനത്തിലെത്തുകയായിരുന്നു. ഇത്തരം ഒരു കുടുംബ ചിത്രത്തിൽ ഇതിനു മുമ്പ് ഞാൻ അഭിനയിച്ചിട്ടില്ല എന്നതാണ് സത്യം. ഇതിലെ ടൈറ്റിൽ റോൾ യഥാർഥത്തിൽ ര‍‍ഞ്ജി പണിക്കരാണ് ചെയ്യുന്നത്.

jacobinte-swargarajyam

രഞ്ജി പണിക്കർ നിവിൻ സിനിമയിലെ ഭാഗ്യഘടകമാണോ?

അത് കരുതിക്കൂട്ടി ചെയ്യുന്നതല്ല. സംഭവിച്ചു പോകുന്നതാണ്. ഒാംശാന്തി ഒാശാനയിലും, പ്രേമത്തിലുമെല്ലാം അദ്ദേഹം ഉണ്ടായിരുന്നു. ഇതിലും എന്റെ അച്ഛന്റെ റോളിൽ അദ്ദേഹമെത്തുന്നു. അത് ദൈവാനുഗ്രഹം എന്നു പറയാം. ഇത്രയും വലിയൊരു ആളാണെന്ന യാതൊരു ‍ജാഡയുമില്ലാത്ത മനുഷ്യനാണദ്ദേഹം. ഇടവേളകളിൽ താനെഴുതിയ സിനിമകളെക്കുറിച്ചും പണ്ടത്തെ ഹിറ്റ് ഡയലോഗ് പിറന്നകാര്യങ്ങളുമൊക്കെ അദ്ദേഹം പറയും .പ്രേക്ഷകർ ഇൗ കൂട്ടുകെട്ട് അംഗീകരിക്കുന്നതിൽ സന്തോഷം.

എസ് ഐ ബിജുവിൽ നിന്ന് വീണ്ടും പയ്യനിലേക്കാണോ?

nivin-action-hero

അയ്യോ ഇതിൽ പയ്യൻ വേഷമല്ല, അത്യാവശ്യം വലിയ ചെറുപ്പക്കാരനാണ് ജെറി.

ജെറിയോട് ഇത്ര ഇഷ്ടം തോന്നാൻ കാരണം?

വിനീതിനോടും അദ്ദേഹത്തിന്റെ സ്ക്രിപ്ടിനോടും എനിക്ക് വളരെ ഇഷ്ടമാണ്. ഞാൻ ഇതുവരെ ചെയ്ത സിനിമകളുടെ ഒരു രീതിയല്ല ഇൗ ചിത്രത്തിന്. ഇതിൽ ഹീറോയിസം ഒന്നുമില്ല. എല്ലാ സിനിമകളുടെ ട്രാക്കിൽ നിന്നും വ്യത്യസ്തമായാണ് ഇൗ സിനിമ ചെയ്തിരിക്കുന്നത്. ഫാമിലിയോട് ഇത്രയ്ക്ക് അടുത്ത് നിൽക്കുന്ന ഒരു ചിത്രം ഞാൻ ആദ്യമായാണ് ചെയ്യുന്നത്.

nivin-pauly

അജുവിന്റെ റോൾ?

അജുവിന് ശരിക്കും സഹസംവിധായകന്റെ റോളാണ് ഇൗ സിനിമയിൽ. അജു യഥാർഥത്തിൽ റിലാക്സ് ചെയ്യാൻ വന്നതാണ്. പക്ഷേ പണികിട്ടിയതും അജുവിനാണ്. ഉറക്കം തീരം കുറവായിരുന്നു. ഒരു ലൊക്കേഷനിൽ നിന്ന് മറ്റൊന്നിലേക്ക് പൊകുമ്പോൾ വണ്ടിയിലിരുന്നൊക്കെയാണ് അജു ശരിക്കും ഉറങ്ങുക. അതിന്റെ ഒരു വീഡിയോ ഞാൻ ഫേസ് ബുക്കിൽ ഷെയർ ചെയ്തിരുന്നു. ഷൂട്ടിന്റെ തലേദിവസം വരാമെന്നേറ്റേ ഒരു ചേട്ടന് വരാൻ സാധിച്ചില്ല. അദ്ദേഹത്തിന്റെ ജോലികൂടി അജു ചെയ്യേണ്ടി വന്നു. ഷൂട്ട് കഴിഞ്ഞ് റൂമിലെത്തിയാലും അജുവിന് പിറ്റേ ദിവസത്തേക്കുള്ള നോട്ടുകളൊക്കെ തയ്യാറാക്കേണ്ടിയിരുന്നു. ഞങ്ങൾ ആറിന് എണീറ്റാൽ മതിയെങ്കിൽ അജു അഞ്ചിന് ഉണരേണ്ടി വന്നു.

ഫാമിലി ഗെറ്റ്ടു ഗെതർ ഉണ്ടായിരുന്നല്ലോ?

കഴിയുന്നതും ഞാൻ ഫാമിലിയെ സിനിമ ഷൂട്ടിനു പോകുമ്പോൾ കൊണ്ടുപോകാറുണ്ട്. പക്ഷേ ഇത്തവണ എല്ലവരുടേയും കുടുംബമുണ്ടായിരുന്നു. ‍ഞങ്ങൾ ഷൂട്ടിനു പോകുമ്പോൾ ഭാര്യമാരെല്ലാം കൂടി ഷോപ്പിങ്ങിനു പോകുമായിരുന്നു. ക്രിസ്മസും ന്യൂയറുമൊക്കെ ഒരുമിച്ചായിരുന്നു ആഘോഷം.

jacobinte-swargarajyam-1

അടുത്തചിത്രത്തിനു വേണ്ടി മെലിയുന്നുവെന്ന വാർത്ത കേട്ടു?

സിനിമയ്ക്കു വേണ്ടി മെലിയുന്നതല്ല. ആക്ഷൻ ഹീറോ ബിജുവിന് വേണ്ടി കുറച്ച് തടിച്ചിരുന്നു. ഇപ്പോൾ അത് കുറയ്ക്കാനുള്ള ശ്രമത്തിലാണ്. ഇപ്പോൾ അതിനുള്ള സമയവുമുണ്ട്. അടുത്തത് അൾത്താഫിന്റെ ചിത്രമാണ്. അതിന്റെ തിരക്കഥ പൂർത്തിയാകുന്നതേ ഉള്ളൂ. അതിനു മുമ്പ് ഒരു തമിഴ് ചിത്രം ചെയ്യും.

വീണ്ടും സുഹൃത്തുക്കളുടെ കൂടെ തന്നെ സിനിമ ചെയ്യാൻ കാരണം?

നമ്മൾ കൂട്ടുകാരോടാണ് ഏറ്റവും കൂടുതൽ സംസാരിക്കുക. അതേ ഇതിലും സംഭവിച്ചുള്ളൂ. അവരുടെ സിനിമകളെക്കുരിച്ച് കേൾക്കുമ്പോൾ നമുക്ക് ചെയ്യാൻ ഒരാഗ്രഹം തോന്നും. പിന്നെ കൂട്ടുകാരോടൊപ്പമാകുമ്പോൾ നമ്മളും റിലാക്സ്ഡാവും.

jacobinte-swargarajyam

ജേക്കബിന്റെ സ്വർഗരാജ്യത്തെക്കുറിച്ച്?

ഇതൊരു ചെറിയ കുടുംബ ചിത്രമാണ്. ഒരു പ്രവാസി കുടുംബത്തിലെ അച്ഛൻ, അമ്മ, മക്കൾ ഇവരുടെ അടുപ്പമാണ് സിനിമ പറയുന്നത്. വലിയ സസ്പെൻസോ, ത്രസിപ്പിക്കുന്ന രംഗങ്ങളോ ഒന്നും ഇൗ ചിത്രത്തിൽ ഇല്ല.എല്ലാവർക്കും സിനിമ ഇ,്ടപ്പെടുമെന്നു തന്നെയാണ് വിശ്വാസം.

Your Rating: