Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാലുവിന് ഇനി നിവിന്‍ നായകന്‍

യുവതാരങ്ങളില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്ന നിവിന്‍ പോളി ലാല്‍ ജോസ് ചിത്രത്തില്‍ നായകനാകുന്നു. സ്പാനിഷ് മസാല, വിക്രമാദിത്യന്‍ എന്നീ ചിത്രങ്ങളില്‍ അതിഥി താരമായി എത്തിയ നിവിന്‍ നായകനായി എത്തുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ആണ് തിരക്കഥ തയ്യാറാക്കുന്നത്. ലാല്‍ ജോസ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പൃഥ്വിരാജ് നായകനായ അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിന് ശേഷം ലാല്‍ ജോസ്-ബോബി- സഞ്ജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. ഈ ചിത്രത്തിലൂടെ ലാല്‍ ജോസിന് ആ വര്‍ഷത്തെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.