Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണവ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍

pranav-facebook

സിനിമയിലൂടെയും അല്ലാതെയും ഒരുപാട് ആരാധകരുള്ള താരമാണ് പ്രണവ് മോഹന്‍ലാല്‍. മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാലിന്റെ മകനെന്നതിലുപരി തന്റെ സ്വഭാവത്തിലൂടെ മലയാളികളുടെ ഇഷ്ടങ്ങളിലൊരാളായി പ്രണവ് മാറി. ഇതാ ആരാധകരോട് അടുത്ത് ഇടപഴകാന്‍ താരം ഫേസ്ബുക്കിലും എത്തിയിരിക്കുന്നു.

ഫേസ്ബുക്കിലെത്തിയ പ്രണവിനെ ആരാധകര്‍ സ്വീകരിച്ചു കഴിഞ്ഞു. ഇതുവരെ ഒരു ലക്ഷത്തിന് മുകളില്‍ ലൈക്സ് ആണ് പ്രണവിന്റെ പേജിന് ലഭിച്ചിരിക്കുന്നത്. അഭിനയത്തിലേക്കു കടക്കുന്നതിനുള്ള മുന്നോടിയായാണോ ഫേസ്ബുക്കിലേക്കുള്ള പ്രണവിന്റെ വരവെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

എന്നും എവിടെയും ഒളിച്ചൊതുങ്ങുന്ന പ്രണവ് ജീത്തു ജോസഫ് സംവിധാനം ചെയ്ത, ’ദൃശ്യ’ത്തിന്റെ തമിഴ് റീമേക്ക് പാപനാശത്തില്‍ സംവിധായകന്റെ അസോഷ്യേറ്റായി പ്രവര്‍ത്തിച്ചുകൊണ്ടാണ് വീണ്ടും സിനിമയിലെത്തുന്നത്. ജീത്തുവിന്റെ തന്നെ അടുത്ത ചിത്രമായ ലൈഫ് ഓഫ് ജോസൂട്ടിയിലും പ്രണവ് പ്രവര്‍ത്തിക്കുന്നുണ്ട്.

ബാലതാരമായി വെള്ളിത്തിരയിലെത്തിയ പ്രണവ് മോഹന്‍ലാലിന്റെ തിരിച്ചുവരവിനായി മലയാളി പ്രേക്ഷകര്‍ ആകാക്ഷയോടെ കാത്തിരിക്കുമ്പോഴാണ് സഹസംവിധായകനായി താരപുത്രന്‍ തമിഴില്‍ പ്രത്യക്ഷപ്പെട്ടത്. ഈ പാദ തുടരുന്ന പ്രണവ് ഭാവിയില്‍ മലയാളത്തിലെ മികച്ച ഒരു സംവിധായകനാകുമെന്ന് തന്നെ പ്രതീക്ഷിയ്ക്കാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.