Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിരുകടന്നാല്‍ പരാതി കൊടുക്കും: അനുപമ

anupama-image

പ്രേമം സിനിമയിലൂടെ ശ്രദ്ധേയയായ അനുപമ പരമേശ്വരന്‍റെ പേരില്‍ വ്യാജചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നു. അനുപമയുടെ മുഖം മോര്‍ഫ് ചെയ്താണ് വ്യാജചിത്രം പ്രചരിപ്പിക്കുന്നത്. ഇതിനെതിരെ താരം രംഗത്തെത്തിയെന്നും വാര്‍ത്തകള്‍ വന്നിരുന്നു. വ്യാജചിത്രങ്ങള്‍ പ്രചരിച്ചവര്‍ക്കെതിരെ നിയമനടപടിയുമായി അനുപമ മുന്നോട്ട് പോകുന്നെന്നായിരുന്നു വാര്‍ത്ത.

വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടെന്നും ഇതിനെതിരെ തല്‍ക്കാലം നിയമപരമായി മുന്നോട്ട് പോകാന്‍ ഉദ്ദേശമില്ലെന്നും അനുപമ മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു. എന്നാല്‍ ഇത്തരം പ്രവണത അതിരുകടന്നാല്‍ തീര്‍ച്ചയായും പൊലീസില്‍ പരാതി നല്‍കുമെന്നും അനുപമ പറഞ്ഞു.

I Me Myself | Anupama Parameswaran

സോഷ്യല്‍മീഡിയയിലൂടെ ആക്രമിക്കപ്പെടുന്ന നടിമാരില്‍ ഏറ്റവും ഒടുവിലത്തെ ആളാണ് അനുപമ. നേരത്തെ നടി ആശാ ശരത്, ശാലു കുര്യന്‍ എന്നിവരുടെ പേരില്‍ വ്യാജ അശ്ലീല വീഡിയോ പ്രചരിച്ചിരുന്നു. ഇതിനെതിരെ ആശ ശരത്ത് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടു യുവാക്കളെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു. മറ്റുചില നടികളുടെ പേരിലുളള അശ്ലീല വീഡിയോകളും ഇവർ പ്രചരിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു.