Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാലിനോടൊപ്പം ഒരു സിനിമ, അതാണു സ്വപ്നം

ranjith-mohanlal രഞ്ജിത്ത് ശങ്കർ, മോഹൻലാൽ

എനിക്കു മോഹൻലാലിനെ വച്ചു സിനിമ ചെയ്യണം. സ്ക്രിപ്റ്റ് എല്ലാം പൂർത്തിയായി.ഇനി അദ്ദേഹത്തെ കണ്ട് കഥ പറയണം. മോഹൻ ലാൽ എന്ന വലിയ നടനൊപ്പം കുറച്ചു ദിവസം എന്ന ചിന്ത പോലും വലിയ എനർജിയാണ്. സംവിധായകൻ രഞ്ജിത്ത് ശങ്കർ പറഞ്ഞു.

കുട്ടിക്കാലം മുതൽ തിരക്കഥകൾ എഴുതി പലരെയും വിസ്മയിപ്പിച്ച ആളാണു രഞ്ജിത്ത് ശങ്കർ. സോഫ്റ്റ്‌വെയർ എഞ്ചിനിയറായ സിനിമാക്കാരൻ. കഥകളൊരുപാടുണ്ട്. മലയാള സിനിമയെ പാസഞ്ചർ എന്ന പുതിയ സിനിമാനുഭവത്തിലേക്കു കൈപിടിച്ചു കയറ്റിയ ചെറുപ്പക്കാരൻ. താരങ്ങൾക്കൊപ്പം നിർമാണ പങ്കാളിത്തം നടത്തി വിജയങ്ങൾ കൊയ്ത രഞ്ജിത്ത് മമ്മൂട്ടിയോടൊപ്പം വർഷം ചെയ്യാൻ പോകുമ്പോൾ കുറച്ചു ദിവസം മമ്മൂട്ടിയോടൊപ്പം എന്ന ചിന്തയേ ഉണ്ടായിരുന്നുള്ളൂ.

കഥയുടെ ത്രെഡ് പറഞ്ഞപ്പോൾ മമ്മൂക്ക ഓകെ പറഞ്ഞു. സ്ക്രിപ്റ്റ് കേൾക്കണമെന്നു രഞ്ജിത്താണു നിർബന്ധിച്ചത്. വീട്ടിൽ ചെന്നു സ്ക്രിപ്റ്റ് വായിച്ചപ്പോൾ ഇടയ്ക്കിടെ മമ്മൂട്ടി വികാരാധീനനായി. ഏറെക്കാലത്തിനു ശേഷം കേട്ട വികാരപരമായ കഥ, മമ്മൂട്ടി പറഞ്ഞു. ഒപ്പം നിർമാണത്തിലും പങ്കാളിയാവാം എന്ന വാക്കും നൽകി മമ്മൂട്ടി. വർഷം ഹിറ്റായി. ഇനി മോഹൻലാലിനോടൊപ്പം ഒരു സിനിമ, അതാണു സ്വപ്നം. ഇവിടെവരെ എത്തിയതെല്ലാം ആകസ്മികമായ വിജയങ്ങളാണ്. അതുപോലെ ഇതും നടക്കും. രഞ്ജിത്ത് പ്രതീക്ഷ പങ്കുവച്ചു.