Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അങ്കത്തിന് ഒരുങ്ങിക്കോളൂ, സേതുരാമയ്യർ വീണ്ടുമെത്തുന്നു

mammootty-swamy മമ്മൂട്ടി, എസ്‍.എൻ സ്വാമി

മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ച സിബിഐ പരമ്പരയിലെ 5–ാം ചിത്രം എത്തുന്നു. മമ്മൂട്ടിയുടെ സേതുരാമയ്യർ എന്ന കഥാപാത്രം തന്നെ പ്രധാന വേഷത്തിൽ എത്തുന്ന സിനിമയുടെ ഷൂട്ടിങ് ഏപ്രിൽ അവസാനം ആരംഭിക്കുമെന്ന് തിരക്കഥാകൃത്ത് എസ്എൻ സ്വാമി മനോരമ ഒാൺലൈനോട് പറഞ്ഞു.

കഥയെപ്പറ്റി ഇപ്പോൾ ഒന്നും പറയാനാകില്ല. പക്ഷേ ഒന്നുണ്ട് പ്രേക്ഷകന് ഒരു മില്ലിമീറ്റർ പോലും പ്രവചിക്കാനാവാത്തതായിരിക്കും ഇൗ ചിത്രത്തിന്റെ ഗതി. എഴുതിയ എനിക്ക് പോലും അതിന് ബുദ്ധിമുട്ടാണ്. എല്ലാ സിബിഐ ചിത്രങ്ങളിലേതും പോലെ ക്ലൈമാക്സിൽ പ്രതികളെയെല്ലാം വിളിച്ചു വരുത്തിയുള്ള ചോദ്യം ചെയ്യലുകളൊന്നും ഇതിൽ ഇല്ല. ഇതൊരു കൺവെൻഷനൽ സിനിമയും അല്ല. എസ് എൻ സ്വാമി പറഞ്ഞു.

Jagratha Malayalam Movie climax Scene

രൺജി പണിക്കർ‌, സായ്കുമാർ തുടങ്ങി മലയാളത്തിലെ പ്രമുഖ നടന്മാർ ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കും. സ്ത്രീ കഥാപാത്രങ്ങൾക്കും പ്രാധാന്യം ഉണ്ടെങ്കിലും അവരെ ഇതു വരെ തീരുമാനിച്ചിട്ടില്ല. സ്വർഗചിത്ര അപ്പച്ചൻ നിർമിക്കുന്ന സിനിമ സിബിഐ പരമ്പരയിലെ അവസാനത്തേതാകുമെന്ന വാർത്തയും അദ്ദേഹം നിഷേധിച്ചു. ഇനി അടുത്ത സിനിമ ഉണ്ടാകില്ല എന്നൊന്നും ഇപ്പോൾ പറയാനാകില്ല. സംഭവിക്കാം സംഭവിക്കാതിരിക്കാം. അദ്ദേഹം പറഞ്ഞു.

Comedy Clip form cbi dairy kurippu

സിബിഐ സിനിമകളിൽ പ്രേക്ഷകനെ ഏറ്റവും കൂടുതൽ ആകർഷിച്ച ഘടകങ്ങളിലൊന്നായ പശ്ചാത്തല സംഗീതത്തിന് ഒരു മാറ്റവുമുണ്ടാകില്ലെന്നും സാഹചര്യം അനുവദിച്ചാൽ സംഗീത സംവിധായകൻ ശ്യാമിന്റെ സാന്നിധ്യത്തിൽ തന്നെ പുതിയ ചിത്രത്തിന്റെ സംഗീതവും ഒരുക്കുമെന്ന് അദ്ദേഹം അറിയിച്ചു. 5–ാം ഭാഗത്തിൽ സുരേഷ് ഗോപി നായകനാകുന്നുവെന്ന് വാർത്തകൾ ആദ്യം പരന്നിരുന്നെങ്കിലും അദ്ദേഹം സിനിമയിലുണ്ടാവില്ലെന്ന് സ്വാമി കൂട്ടിച്ചേർത്തു.