Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമാനം പറത്തി വിനീത് ശ്രീനിവാസൻ

santhosh-vineeth-srikanth സന്തോഷ് എച്ചിക്കാനം, വിനീത് ശ്രീനിവാസൻ, ശ്രീകാന്ത് മുരളി

പറക്കാൻ കൊതിച്ച് സ്വയം വിമാനമുണ്ടാക്കിപ്പറന്ന തൊടുപുഴക്കാരൻ സജിയുടെ കഥ സിനിമയാകുന്നു.ഊമയും ബധിരനുമായ യുവാവിന്റെ വേഷത്തിൽ നടൻ വിനീത് ശ്രീനിവാസനാണ് അഭിനയിക്കുന്നത്.പ്രമുഖ പരസ്യ സംവിധായകൻ ശ്രീകാന്ത് മുരളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സന്തോഷ് എച്ചിക്കാനത്തിന്റേതാണ് തിരക്കഥ.സിനിമയുടെ കഥ കഴിഞ്ഞ ദിവസം ശ്രീകാന്തിന്റെ നേതൃത്വത്തിൽ വിനീതിനോടു പറഞ്ഞിരുന്നു.പുതിയ സിനിമയുടെ സംവിധാനത്തിരക്കിനിടയിലും കഥ കേട്ട വിനീത് സിനിമയുമായി മുന്നോട്ടുപോകാൻ അനുമതി നൽകി.

മൂകനും ബധിരനുമായ ഒരു യുവാവിന്റെ എൻജിനീയറിങ് സംബന്ധമായ താൽപ്പര്യങ്ങളെക്കുറിച്ച് ഒരു കഥയെഴുതിക്കൊണ്ടിരിക്കുമ്പോഴാണ് സജിയുടെ കഥ കേട്ടതെന്നും പിന്നീട് തൊടുപുഴയിൽ പോയി സജിയെ നേരിട്ടു കണ്ടുവെന്നും സന്തോഷ് എച്ചിക്കാനം പറഞ്ഞു.അപൂർവങ്ങളായ വിജയകഥകൾ എഴുതിയ ഇന്ത്യൻ യുവാക്കളെ ആദരിക്കുന്നതിന്റെ ഭാഗമായി നടൻ ‍‍ഋതിക്റോഷന്റെ നേതൃത്വത്തിൽ ഡിസ്കവറി ചാനൽ സജിയെ കഴിഞ്ഞ ദിവസം ആദരിച്ചിരുന്നു.

സിനിമയുടെ ചിത്രീകരണം അടുത്തവർഷം ഏപ്രിലോടെ ആരംഭിക്കും.രണ്ടു പതിറ്റാണ്ടായി മലയാള പരസ്യരംഗത്തു പ്രവർത്തിക്കുന്ന ശ്രീകാന്ത് സംവിധായകൻ പ്രിയദർശന്റെ അസിസ്റ്റന്റായാണ് സിനിമയിൽ വരുന്നത്.കേരളത്തിലെ പ്രമുഖ ബ്രാൻഡുകളുടെ നിരവധി പരസ്യചിത്രങ്ങൾ ശ്രീകാന്ത് സംവിധാനം ചെയ്തിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.