Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്കൃതസിനിമയുമായി വിനോദ് മങ്കര

priyamanasam-movie

ഏറെ പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ ഒറ്റമന്ദാരം എന്ന ചിത്രത്തിന് ശേഷം വിനോദ് മങ്കര തന്‍റെ അടുത്ത ചിത്രവുമായി എത്തുന്നു. ഒരു സംസ്കൃത സിനിമയുമായാണ് വിനോദ് മങ്കര വീണ്ടുമെത്തുന്നത്.

കാല്‍പ്പനിക ആട്ടക്കഥയായ നളചരിതവും അതിന്‍റെ കര്‍ത്താവായ ഉണ്ണായിവാര്യരുടെ ജീവിതവുമാണ് സിനിമയില്‍ പ്രമേയമാകുന്നത്. 22 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യയില്‍ നിര്‍മിക്കപ്പെടുന്ന സംസ്കൃതസിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ജി.വി അയ്യര്‍ മാത്രമാണ് ഇതിനുമുന്‍പ് സംസ്കൃത സിനിമ നിര്‍മിച്ചിട്ടുള്ളത്.

പ്രിയമാനസം എന്ന് പേരിട്ടിട്ടുള്ള ഈ ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് വിനോദ് മങ്കരയാണ്. ബേബി മാത്യു സോമതീരം നിര്‍മിക്കുന്ന ചിത്രത്തില്‍ രാജേഷ് ഹെബ്ബാര്‍ ആണ് ഉണ്ണായിവാര്യരെ അവതരിപ്പിക്കുക. പ്രശസ്ത കുച്ചിപ്പുടി നര്‍ത്തകിയും കന്നഡ അഭിനേത്രിയുമായ പ്രതീക്ഷാ കാശിയാണ് നായിക. ഭരതനാട്യം നര്‍ത്തകി മീരശ്രീനാരായണന്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ശ്രീവത്സന്‍ ജെ മേനോന്‍ ആണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.പട്ടണം റഷീദ് ചമയവും ഇന്ദ്രന്‍സ് ജയന്‍ വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു. ജൂലൈ ഒന്നിന് കന്യാകുമാരിയില്‍ ചിത്രീകരണം ആരംഭിക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.