Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2015 ലെ വിവാദചുംബനങ്ങൾ

lip-lock-kiss-2015

പതിവു പോലെ ‌വിവാദങ്ങളുടെ അകമ്പടിയോടെ തന്നെയാണ് 2015 കടന്നു പോകുന്നത്. സിനിമാ ലോകം തന്നെയാണ് ഇക്കാര്യത്തിൽ മുൻപിലെന്ന് പറയേണ്ടതില്ലാല്ലോ. പാട്ട്, ചലച്ചിത്രത്തിന്റെ, രംഗം, ഡയലോഗ്, സ്റ്റിൽസ് ഇവയ്ക്കെല്ലാത്തിനും പുറമേ ചൂടന്‍ ചുംബന രംഗങ്ങളും ഏറെ ചലച്ചിത്രങ്ങളിൽ കടന്നുവന്ന വിവാദം കൊഴുപ്പിച്ച വർഷം കൂടിയാണ് കടന്നു പോകുന്നത്.

രൺബീർ-ദീപിക ‌ ചുംബനമെന്നു കേൾക്കുമ്പോൾ ഓർമ വരുന്ന രണ്ടു പേരുകൾ രൺബീർ-ദീപിക പദുക്കോൺ എന്നതാണെന്നതിൽ തർക്കമൊന്നുമില്ല. ബോളിവുഡിൽ രൺബീർ-ദീപിക കെമിസ്ട്രി തകർത്ത വർഷമാണിത്. തമാശയിലെ ആ ചൂടൻ രംഗങ്ങൾ മറന്നു കാണില്ലല്ലോ. മൂന്ന് ചുംബന രംഗങ്ങളാണ് ചിത്രത്തിലുള്ളത്. പ്രണയ വികാരങ്ങളെ മനോഹരമായി രണ്ടു പേരും അഭിനയിച്ച് പ്രതിഫലിപ്പിച്ചപ്പോൾ ചിത്രം ഏറെ ഹിറ്റായി. ചുംബന രംഗങ്ങൾ വിവാദമായെങ്കിലും ഇതിലെന്ത് അശ്ലീലമെന്ന് ചോദിച്ചു പോകും ഈ രംഗങ്ങൾ കണ്ടാൽ.

അനുഷ്ക-രൺബീർ

അനുഷ്കയ്ക്കൊപ്പമായിരുന്നു രൺബീറിന്റെ മറ്റൊരു ചുംബന രംഗം. ദില്‍ ധദ്കാനേ ദോ എന്ന ചിത്രത്തിലെ ആ രംഗവും തകർത്തു. രണ്ടു ചുംബന രംഗങ്ങളാണ് ചിത്രത്തിലുള്ളത്. എങ്കിലും പ്രേക്ഷകരെ ഏറെ ആകർഷിച്ചത് ആദ്യത്തേതു തന്നെ.

അലി ഫസലും സപ്ന ബാബിയും

ഖാമോശിയാനിലായിരുന്നു മറ്റൊരു വിവാദ ചുംബന രംഗം പ്രേക്ഷകർ കണ്ടത്. അലി ഫസലും സപ്ന ബാബിയും അഭിനയിച്ച ഹൊറർ ത്രില്ലറിലെ ഏറ്റവും ആകർഷിക്കപ്പെട്ട മറ്റൊരു ഘടകവും ഈ ചുംബന രംഗം തന്നെ.

വരുൺ ധവാനും ദിവ്യ ദത്തയും

വരുൺ ധവാനും ദിവ്യ ദത്തയും അഭിനയിച്ച ബദ്‌ലാപൂർ എന്ന ചിത്രം അത് കൈകാര്യം ചെയ്ത വിഷയത്തിന്റെ തീവ്രതയ്ക്കൊപ്പം ഈ രംഗങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തെ കുറിച്ചുളള തലക്കെട്ടുകളിൽ ഈ ചുംബന രംഗത്തെ കുറിച്ചുള്ള പരാമർശങ്ങളും കടന്നു കൂടി. ചുംബന രംഗങ്ങൾ പ്രണയത്തെ പ്രതിനിധീകരിക്കുന്നുവെങ്കിൽ ഇവിടെയത് പ്രതികാരത്തേയും മനുഷ്യന്റെ നിസഹായതേയുമാണ് പ്രതിഫലിപ്പിച്ചത്. ‌

ഗുൽഷാൻ ദേവയ്യയും-സായ് തമൻഹാറും

അഭിനയത്തിന്റെ അതിപ്രസരമില്ലാതെ ഈ രണ്ടു അഭിനേതാക്കൾ ആ ചുംബന രംഗം ഏറ്റവും മനോഹരമായി അവതരിപ്പിച്ചു. ഹണ്ടറിലെ ഈ രംഗം ആരും മറക്കാനിടയില്ല.

ആയുഷ്മാൻ ഖുറാനയും-ഭൂമി പദ്നേക്കറും അഭിനയിച്ച ദം ലഗാ കേ ഹെയ്ഷായിലുമുണ്ട് ഒരു ചുംബന രംഗം. ഭൂമി പദ്നേക്കറുടെ പ്രത്യേക സൗന്ദര്യം ആവോളം ഉൾക്കൊണ്ട രംഗങ്ങൾ.

വിക്കി കൗശലും ശ്വേതാ ത്രിപദിയും

പോയവർഷത്തെ ഏറ്റവും ശ്രദ്ദേയമായ ചിത്രങ്ങളിലൊന്നാണ് മസാൻ. വിക്കി കൗശലും ശ്വേതാ ത്രിപദിയും അഭിനയിച്ചു തകർത്ത ചിത്രം. സ്വാഭാവിക പ്രണയത്തിലെത്തുന്ന ചുംബനങ്ങളെ ഭാവപ്പകർച്ചയോടെ അഭിനയിച്ചു പ്രതിഫലിപ്പിച്ചു ഈ താര ജോഡികൾ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.