Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയങ്ക ചോപ്രയ്ക്ക് താക്കീതുമായി റോക്ക്

priyanka-rock

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന പ്രിയങ്കാ ചോപ്രയുടെ ഹോളിവുഡ് ചിത്രം ബേ വാച്ചിന്റെ പുതിയ ട്രെയിലർ പുറത്തിറങ്ങി. ആദ്യ ടീസറിൽ പ്രിയങ്കയ്ക്ക് പ്രാധാന്യം കുറഞ്ഞുപോയെന്ന നിരാശ ഇത്തവണ പ്രേക്ഷകർക്ക് വേണ്ട. ട്രെയിലറില്‍ ആവോളം പ്രിയങ്കയെ കാണിക്കുന്നുണ്ട്. 

BAYWATCH Trailer 4 (2017)

മാത്രമല്ല പ്രിയങ്ക ചോപ്രയ്ക്ക് താക്കീതെന്ന രീതിയിലാണ് നായകൻ ഡ്വെയ്‍ൻ ജോൺസൺ (റോക്ക്) പുതിയ ട്രെയിലർ പുറത്തിറക്കിയത്. ഈവിൾ പ്രിയങ്കയ്ക്കൊരു മുന്നറിയിപ്പ് എന്നായിരുന്നു ട്രെയിലറിനൊപ്പം എഴുതിയ അടിക്കുറിപ്പ്.

അമേരിക്കന്‍ ടെലിവിഷന്‍ സീരീസായ ക്വാണ്ടിക്കോയിലൂടെ അന്താരാഷ്ട്ര പ്രശസ്തി നേടിയ പ്രിയങ്കയുടെ ആദ്യത്തെ ഹോളിവുഡ് ചിത്രമാണ് ബേ വാച്ച്. സിനിമയിൽ നെഗറ്റീവ് റോളിലാണ് പ്രിയങ്ക എത്തുന്നത്.

സേത് ഗോര്‍ഡന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഡ്വെയ്ന്‍ ജോണ്‍സണ്‍, ഡാനി ഗാര്‍ഷ്യ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ചിത്രം മെയ് 25ന് തിയറ്ററുകളിലെത്തും.