Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ ‘റാംബോ’ ആയി ടൈഗർ; റീമേയ്ക്ക് ചെയ്ത് നശിപ്പിക്കരുതെന്ന് സ്റ്റാലൻ

rambo-tiger

ഹോളിവുഡ് സൂപ്പർആക്​ഷൻ താരം സില്‍വസ്റ്റര്‍ സ്റ്റാലന്റെ ഇതിഹാസകഥാപാത്രം റാംബോ ബോളിവുഡ് റീമേയ്ക്ക് ചെയ്യുന്നു. ജാക്കി ഷ്റോഫിന്റെ മകനും ബോളിവുഡ് താരവുമായ ടൈഗർ ഷ്റോഫ് ആണ് ഇന്ത്യൻ റാംബോ ആയി എത്തുന്നത്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ബാങ് ബാങ് ഒരുക്കിയ സിദ്ദാർത്ഥ് ആനന്ദ് ആണ് റാംബോ ഹിന്ദിയിൽ റീമേയ്ക്ക് ചെയ്യുന്നത്. ഇന്ത്യൻ മിലിട്ടറി പശ്ചാത്തലത്തിലായിരിക്കും ഈ ചിത്രം നിർമിക്കുക. ചിത്രത്തിനായി അതിഗംഭീരമേക്ക്ഓവറിലാണ് ടൈഗർ എത്തുന്നത്.

സിനിമ ഇന്ത്യയിൽ റീമേയ്ക്ക് ചെയ്യുന്നുവെന്ന് അറിഞ്ഞ സാക്ഷാൽ സിൽവസ്റ്റർ സ്റ്റാലൻ ഇതിനെക്കുറിച്ച് പ്രതികരിച്ചിരുന്നു. ‘റാംബോ ഇന്ത്യയിൽ റീമേയ്ക്ക് ചെയ്യുന്നതായി അറിഞ്ഞു, വലിയ കഥാപാത്രമാണത്. അതിനെ നശിപ്പിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’– സ്റ്റാലൻ പറഞ്ഞു.

താങ്കൾ നടന്ന വഴികളിലൂെട നടക്കാൻ സാധിച്ചത് അനുഗ്രഹമായി കാണുന്നു. പകരം വക്കാൻ കഴിയാത്ത താരമാണ് അങ്ങ്. ഞാൻ താങ്കളെ നിരാശനാക്കില്ല.–ടൈഗർ ഷ്റോഫ് ട്വീറ്റ് ചെയ്തു.

ഹിന്ദി റീമേയ്ക്ക് അടുത്ത വർഷം തിയറ്ററുകളിലെത്തും.