Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

50 രൂപയുടെ ഓട്ടത്തിന് സൽമാൻ നൽകിയത് !

salman-auto

തന്റെ ഓട്ടോയിൽ ചാടിക്കയറിയ ആളെ കണ്ട് ഡ്രൈവർ ഞെട്ടി. സാക്ഷാൽ സല്‍മാൻ ഖാൻ. ഓട്ടോഡ്രൈവർക്ക് ഇതെന്താ സംഭവമെന്ന് ആദ്യം മനസ്സിലായില്ല. പിന്നെ സൽമാൻ തന്നെ വണ്ടി വീട്ടിലേക്ക് വിട്ടോളാൻ പറഞ്ഞപ്പോഴാണ് ഡ്രൈവർക്ക് ബോധം വീഴുന്നത്.

മുംബൈയിലെ മെഹബൂബ് സ്റ്റുഡിയോയില്‍ നിന്നായിരുന്നു സല്‍മാന്റെ ഓട്ടോ യാത്ര. സല്ലുവിന്റെ കൂടെ നിർമാതാവ് രമേഷ് തൗരാനിയും ഉണ്ടായിരുന്നു. പുതിയ ചിത്രം ട്യൂബ്‌ലൈറ്റിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് മെഹബൂബ് സ്റ്റുഡിയോയില്‍ ഒരു അഭിമുഖത്തിന് എത്തിയതായിരുന്നു സല്‍മാന്‍.

salman-auto-1

അഭിമുഖത്തിന് ശേഷം കാർ നിർത്തിയിട്ടുന്ന സ്ഥലത്തേക്ക് നടക്കുകയായിരുന്നു സല്ലു. ഉടൻ തന്നെ ആരാധകർ താരത്തിന് ചുറ്റും കൂടി. 

പിന്നെ പിറകിലുണ്ടായിരുന്ന കാര്‍ കാത്തുനില്‍ക്കാനുള്ള നേരം ഉണ്ടായില്ല. മുന്നിൽ കണ്ട ഓട്ടോയിൽ ചാടിക്കയറി. സൽമാന്റെ നിർദേശ പ്രകാരം ഡ്രൈവർ താരത്തിന്റെ വീട്ടിലേക്ക് പാഞ്ഞു. അംഗരക്ഷകരും പരിചാരകരും ബൈക്കിലും കാറിലുമായി പിറകെ.

തന്നെ സുരക്ഷിതമായി വീട്ടിൽ എത്തിച്ച ഓട്ടോഡ്രൈവർക്ക് നന്ദി പറയാനും സല്ലുമറന്നില്ല. മീറ്റർ കാശായ 50 രൂപ കൂടാതെ ആയിരം രൂപയും സൽമാൻ ഓട്ടോഡ്രൈവർക്ക് നൽകി.

നേരത്തെ ഇതേ സിനിമയുടെ പ്രമോഷന് വേണ്ടി നിരത്തിലൂടെ സൈക്കിൾ ഓടിച്ചും സൽമാൻ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.