Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്യൂബ്‌ലൈറ്റ് കത്തിയില്ല; പ്രേക്ഷകപ്രതികരണം

tubelight-review

ഈ വർഷം സല്‍മാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ട്യൂബ്‌ലൈറ്റ്. എന്നാല്‍ ചിത്രം ആരാധകരെ നിരാശപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ആദ്യ ഷോ പൂർത്തിയാകുമ്പോൾ ചിത്രം ശരാശരി നിലവാരം മാത്രമാണ് പുലർത്തിയിരിക്കുന്നതെന്നാണ് അറിയാന്‍ കഴിയുന്നത്.

ബജ്രംഗി ഭായിജാൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം കബീർ ഖാനും സൽമാനും ഒന്നിച്ച ചിത്രം കൂടിയാണ് ട്യൂബ് ലൈറ്റ്. 1962ലെ ഇന്ത്യ-ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖ് ഖാനും ട്യൂബ്‌ലൈറ്റിൽ അതിഥിതാരമായി എത്തുന്നു. തൊണ്ണൂറുകൾക്ക് ശേഷം രണ്ട് ഖാൻമാരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ട്യൂബ്‌ലൈറ്റ്. ചൈനക്കാരിയായ സു സുവാണ് ചിത്രത്തിൽ നായികയായെത്തുന്നത്.