Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആക്​ഷൻ ഹീറോ ബിജു ഹിന്ദിയിലേക്ക്; നിവിനായി ഈ സൂപ്പർതാരം?

nivin-rohit

എബ്രിഡ് ഷൈൻ–നിവിൻ പോളി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ആക്​ഷൻ ഹീറോ ബിജു ബോളിവുഡിൽ റീമേയ്ക്ക് ചെയ്യുന്നുവെന്ന് റിപ്പോർട്ട്. രോഹിത് ഷെട്ടിയാകും ചിത്രം ഹിന്ദിയിൽ ഒരുക്കുക. നിവിൻ പോളി അവതരിപ്പിച്ച ബിജു പൗലോസായി അജയ് ദേവ്ഗൺ എത്തും. 

നേരത്തെ സൂര്യ അഭിനയിച്ച സിങ്കം പതിപ്പ് റീമേയ്ക്ക് ചെയ്യാനായിരുന്നു രോഹിത്തിന്റെ പദ്ധതി. സിങ്കം 3 എന്ന പേരിൽ ചിത്രം പ്രഖ്യാപിക്കുകയും ചെയ്തു. മുമ്പ് സിങ്കം ഹിന്ദിയിൽ റീമേയ്ക്ക് ചെയ്തപ്പോഴും ഈ കൂട്ടുകെട്ട് തന്നെയാണ് ഒന്നിച്ചത്. എന്നാൽ ഇപ്പോൾ സിങ്കം 3 എന്ന പേരിൽ ആക്​ഷൻ ഹീറോ ബിജുവാകും ടീം ചെയ്യുക എന്നാണ് പുതിയ വാർത്ത.