Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൽമാന്റെ ആക്​ഷൻ അവതാരം; ‘ടൈഗർ സിന്ദാ ഹേ’ ട്രെയിലർ

tiger-zinda-hai-trailer

സൽമാൻ ഖാൻ നായകനായി എത്തുന്ന സ്പൈ ത്രില്ലർ ‘ടൈഗർ സിന്ദാ ഹേ’ ട്രെയിലർ പുറത്തിറങ്ങി. ഇന്ത്യൻ ഏജന്റ് ആയി സൽമാൻ എത്തുമ്പോൾ പാക്കിസ്ഥാൻ ചാരയായി കത്രീന കൈഫ് എത്തുന്നു.

Tiger Zinda Hai | Official Trailer | Salman Khan

സുൽത്താൻ എന്ന സൂപ്പർഹിറ്റ് ചിത്രം ഒരുക്കിയ അലി അബ്ബാസ് സഫർ ആണ് സംവിധാനം. കബീർ ഖാൻ സംവിധാനം ചെയ്ത ഏക് ഥാ ടൈഗറിന്റെ തുടർഭാഗമാണ് ഈ ചിത്രം. 

പരേഷ് റാവൽ, സുദീപ്, അൻഗദ് ബേദി എന്നിവരാണ് പ്രധാനതാരങ്ങൾ. ഐഎസ് ത്രീവവാദികൾ തടവിലാക്കുന്ന 25 നഴ്സുമാരെ ഇറാഖിൽ നിന്നും രക്ഷപ്പെടുത്തുകയാണ് ടൈഗറിന്റെ പുതിയ ദൗത്യം. 

യാഷ് രാജ് ഫിലിംസ് നിർമിക്കുന്ന ചിത്രം ക്രിസ്മസ് റിലീസ് ആയി ഡിസംബർ 22ന് തിയറ്ററുകളിലെത്തും.